പൊതുവിപണിയില്‍ വ്യാപക പരിശോധന

Posted on: August 21, 2015 2:47 pm | Last updated: August 21, 2015 at 2:47 pm
SHARE

പാലക്കാട്: ഓണത്തോടനുബന്ധിച്ച് പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യം, സെയില്‍സ് ടാക്‌സ്, ലീഗല്‍ മെട്രോളജി, എന്നീ വകുപ്പുകള്‍ സംയുക്തമായി പാലക്കാട് അങ്ങാടിയിലും ഒലവക്കോട്, റെയില്‍വെ കോളനി എന്നിവിടങ്ങളിലെ ഇരുപതോളം പലച്ചരക്ക്, പച്ചക്കറി, അരി, പഞ്ചസാര വ്യാപര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച 825 കി.ഗ്രാം അരി പിടിച്ചെടുത്തു. അളവ്തൂക്ക ഉപകരണം യഥാസമയം സ്റ്റാമ്പ് ചെയ്യാത്തവര്‍ക്കെതിരെ നോട്ടീസ് നല്‍കിയിട്ടുണ്ട്. താലൂക്ക് സപ്ലൈ ഓഫീസര്‍ വി കെ ശശിധരന്‍, ലീഗല്‍ മെട്രൊളജി സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ജോയ് വര്‍ഗ്ഗീസ്, ഡെപ്യൂട്ടി ഡിഎം ഒ, ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍, കൊമേഴ്‌സ്യല്‍ ടാക്‌സസ് പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.