സാമൂഹിക വികസന പദ്ധതി: സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ ആദിവാസി കോളനിയിലെത്തി

Posted on: August 21, 2015 2:44 pm | Last updated: August 21, 2015 at 2:44 pm
SHARE

മലപ്പുറം: സാമൂഹിക നീതി വകുപ്പിന്റെ സൈക്കോസോഷല്‍ പദ്ധതി പ്രകാരം ജില്ലയിലെ വിവിധ സ്‌കൂളുകളിലെ സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ താഴേക്കോട് മുള്ളന്‍മട ആദിവാസി കോളനിയില്‍ വിവിധ പരിപാടികള്‍ നടത്തി.
പഞ്ചായത്ത് തല സാമൂഹിക വികസന പദ്ധതിയുടെ ചുമതല കൂടി കൗണ്‍സലര്‍മാര്‍ക്ക് അനുവദിച്ചതിനെ തുടര്‍ന്ന് ആദിവാസി കോളനികളില്‍ നടത്തുന്ന ആദ്യ പരിപാടിയാണിത്. മുള്ളന്‍മട കോളനിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റീന പൊറ്റയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കലാപരിപാടികളിലും ബോധവത്ക്കരണ ക്ലാസുകളിലും 39 കൗണ്‍സലര്‍മാരും സി ഡി പി ഒമാരും പങ്കെടുത്തു.
പോപ്പുലര്‍ അക്കാദമിയിലെ നൗജുവും അസീസും നാടന്‍പാട്ട് അവതരിപ്പിച്ചു. ജില്ലയില്‍ കുട്ടികളും സമൂഹവുമായി ബന്ധപ്പെട്ട ധാരാളം പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതില്‍ ഇവരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.