കോട്ടക്കല്‍ പെണ്‍വാണിഭം: മൂന്നാം പ്രതിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

Posted on: August 21, 2015 2:43 pm | Last updated: August 21, 2015 at 2:43 pm
SHARE

മഞ്ചേരി: കോട്ടക്കല്‍ പടിഞ്ഞാറെകരയില്‍ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്നാം പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വീണ്ടും തള്ളി. കോട്ടക്കല്‍ ഒതുക്കുങ്ങല്‍ അരിച്ചോള്‍ പുതുക്കുടി ഷഫീഖ് അലി (24)യുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇയാളുടെ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ എട്ടിനും തള്ളിയിരുന്നു. കേസില്‍ കുട്ടിയുടെ മാതാവ് സൗദ, പിതാവ് ഹമീദ്, ഏജന്റുമാരായ ഒമ്പത്, പത്ത് പ്രതികള്‍ എന്നിവരാണ് പണം കൈപ്പറ്റി കുട്ടിയെ പലര്‍ക്കായി കാഴ്ച വെച്ചത്. മലപ്പുറം ചൈല്‍ഡ് ലൈന്‍ കോ ഓര്‍ഡിനേറ്റര്‍ അന്‍വറിന്റെ പരാതിയില്‍ 2015 ജൂലൈ ആറിന് കോട്ടക്കല്‍ എസ് ഐ. കെ പി ദിവാകരനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിരൂര്‍ സി ഐ മുഹമ്മദ് ഹനീഫയാണ് കേസന്വേഷിക്കുന്നത്.