പിസി ജോര്‍ജും മാണിയും പങ്കെടുത്ത വേദിയില്‍ കയ്യാങ്കളി

Posted on: August 21, 2015 1:56 pm | Last updated: August 21, 2015 at 10:26 pm
SHARE

k.m mani,pc georgeകോട്ടയം: പിസി ജോര്‍ജും മാണിയും പങ്കെടുത്ത വേദിയില്‍ കയ്യാങ്കളി.ഇടുക്കിയില്‍ ജലനിധിയുടെ പരിപാടിയിലാണ് കയ്യാങ്കളിയുണ്ടായത്.പ്രസംഗത്തില്‍ ജോര്‍ജ് മാണിയെ കുറ്റപ്പെടുത്തി സംസാരിച്ചതാണ് പ്രകോപന കാരണം. ആന്റോ ആന്റണിയും പിസി ജോര്‍ജും തമ്മില്‍ ഉന്തും തള്ളും നടന്നു. മൈക്ക് തല്ലിതകര്‍ത്തു. മാണി കര്‍ഷദ്രോഹിയാണെന്ന ജോര്‍ജിന്റെ പ്രസ്താവനയാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. തിടനാട്ട് പഞ്ചായത്ത് പ്രസിഡന്റ് പിസി ജോര്‍ജ് ഈ പ്രസ്താവനയെ ചോദ്യം ചെയ്യുകയായിരുന്നു.