അന്നാ ഹസാരയ്ക്കു വധഭീഷണി

Posted on: August 21, 2015 11:13 am | Last updated: August 21, 2015 at 10:26 pm
SHARE

hasareമുംബൈ: പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ അന്നാ ഹസാരെയ്ക്കു വീണ്ടും വധഭീഷണി. കത്തിലൂടെയാണു ഭീഷണി ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ ഹസാരെയുടെ അനുയായികള്‍ പാര്‍നെര്‍ പോലീസില്‍ പരാതി നല്‍കി. മഹാദേവ് പഞ്ചാല്‍ എന്നയാളുടെ പേരിലാണു കത്തു ലഭിച്ചിരിക്കുന്നത്. ‘നല്ല മനുഷ്യരെ കൊലപ്പെടുത്തുക എന്നത് എന്റെ ദൗത്യമാണ്. ഞാന്‍ ധാരാളം ചീത്തപ്രവൃത്തികള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ എന്നെ പിടിക്കാന്‍ പോലീസിനു കഴിയില്ലെന്നും ഭീഷണികത്തില്‍ പറയുന്നു.’ നേരത്തെയും ഹസാരെയ്ക്കു ഭീഷണികത്ത് ലഭിച്ചിട്ടുണ്ട്. ആം ആദ്മി നേതാവ് അരവിന്ദ് കേജരിവാളിനെ പിന്തുണച്ചാല്‍ വധിക്കുമെന്നായിരുന്നു ഭീഷണി.