നേതൃ പര്യടനം വിജയിപ്പിക്കുക എസ് വൈ എസ്

Posted on: August 21, 2015 6:39 am | Last updated: August 21, 2015 at 9:39 am
SHARE

കോഴിക്കോട്: സുന്നി പ്രസ്ഥാനത്തിന്റെ സാമൂഹികവും വൈജ്ഞാനികവുമായ മുന്നേറ്റം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് രൂപം നല്‍കിയ കര്‍മ പദ്ധതികളുടെ ഭാഗമായി സുന്നി സംഘകുടുംബ നേതാക്കള്‍ സംസ്ഥാനത്തുടനീളം പര്യടനം നടത്തുന്നു. 24, 25, 26 തീയതികളില്‍ സോണ്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന സുന്നി സംഘ കുടുംബ യോഗത്തില്‍ സമസ്ത, എസ് വൈ എസ,് എസ് എസ് എഫ്, എസ് എം എ, എസ് ജെ എം നേതാക്കള്‍ സംബന്ധിക്കും.
സമസ്ത ഡവലപ്‌മെന്റ് കൗണ്‍സിലിന്റെ നിര്‍ദേശ പ്രകാരം പ്രാദേശിക ഘടകങ്ങള്‍ സമാഹരിച്ച സമസ്ത ഡെവലപ്‌മെന്റ് ഫണ്ട് നേതാക്കള്‍ ഏറ്റു വാങ്ങും നേതൃപര്യടന യോഗങ്ങള്‍ വിജയിപ്പിക്കണമെന്നും അനുബന്ധമായി നടക്കുന്ന ഫണ്ട് സമാഹരണം സമ്പൂര്‍ണമാക്കി ഏല്‍പ്പിക്കണമെന്നും എസ് വൈ എസ് ആഹ്വാനം ചെയ്തു.
പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. പട്ടുവം കെ പി അബൂബക്കര്‍ മൗലവി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, സയ്യിദ് ത്വാഹ സഖാഫി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, വി എം കോയ മാസ്റ്റര്‍, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി, പ്രസംഗിച്ചു. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി സ്വാഗതവും മുസ്തഫ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.