Connect with us

Ongoing News

അയഡൈസ്ഡ് ഉപ്പും ആരോഗ്യ പ്രശ്‌നങ്ങളും

Published

|

Last Updated

ഗുരുതരമായ സാമൂഹിക പ്രശ്‌നമായി മാറുകതന്നെയാണ് വന്ധ്യത. കുടുംബബന്ധങ്ങളും വിവാഹബന്ധങ്ങളും തകരുകയും നിരാശയുടെ പടുകുഴിയില്‍ ദമ്പതികള്‍ കൂട്ടായും ഒറ്റക്കും എത്തിപ്പെടുകയുമാണ്. വന്ധ്യതയുടെ തോത് മുമ്പെത്തേക്കാള്‍ കൂടുന്നതായാണ് കണക്കുകള്‍. വന്ധ്യതാ ക്ലിനിക്കുകളും ആശുപത്രികളും എല്ലാ ആരോഗ്യശാഖകളിലുമായി ട്ടുണ്ട്, ഇവരുടെ കക്ഷത്തില്‍ തലവെച്ചു കൊടുത്ത് വന്ധ്യതാചികിത്സക്കായി ലക്ഷങ്ങള്‍ ചിലവഴിക്കേണ്ടിവരികയും കിടപ്പാടവും സ്വര്‍ണവും മറ്റും വിറ്റുതുലച്ച് നിരാശരായവരേക്കാള്‍ ഗുരുതരമാണ് കഴിച്ച മരുന്നുകളുടെ പാര്‍ശ്വഫലങ്ങളാല്‍ ദുരിതമനുഭവിക്കുന്നവരുടെ സ്ഥിതി. കാല്‍ നൂറ്റാണ്ടായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ലേഖകന്റെയും ഹോമിയോ ചികിത്സയിലൂടെ സന്താന ഭാഗ്യം ലഭിച്ച ആയിരങ്ങളുടെയും അനുഭവത്തില്‍ ഏറ്റവും ചിലവ് കുറഞ്ഞ പാര്‍ശ്വഫലങ്ങളില്ലാത്ത ചികിത്സ ഹോമിയോപ്പതി തന്നെയാണ്.
ദമ്പതികളില്‍ ഗര്‍ഭനിരോധ മാര്‍ഗങ്ങള്‍ ഉപയോഗിക്കാതെ ഒരു വര്‍ഷക്കാലത്തെ ഒന്നിച്ചുള്ള ലൈംഗിക ജീവിതത്തിനിടയിലും രണ്ട് വര്‍ഷക്കാലത്തെ ഇടവിട്ടുള്ള ലൈംഗികജീവിതത്തിനിടയിലും സന്താന സൗഭാഗ്യം ലഭിക്കാത്ത അവസ്ഥതന്നെയാണ് വന്ധ്യത. ഇതിന്റെ കാരണങ്ങളില്‍ 60 ശതമാനത്തോളം ലൈംഗികബന്ധത്തിന്റെയോ, ഗര്‍ഭ ധാരണാ സമയത്തിന്റെയോ മറ്റും അറിവില്ലായ്മയും 20 ശതമാനം കാര്യങ്ങള്‍ തുറന്നുപറയാതിരിക്കുന്നതും 20 ശതമാനം മാത്രം രോഗവുമാണ്. വന്ധ്യതയുടെ പൊതുവേയുള്ള കാരണങ്ങള്‍ ലൈംഗിക വൈകല്യമോ ആഹാരവിഹാരാദികളുടെ ഏറ്റക്കുറിച്ചിലുകളോ, ലൈംഗിക അവയവങ്ങള്‍ക്കുണ്ടാകുന്ന ക്ഷതങ്ങളോ ഉയര്‍ന്നതോ, വിവാഹ ബന്ധങ്ങള്‍ നീട്ടിക്കൊണ്ടുപോകുകയോ, പക്വതയില്ലാത്തതും പൂര്‍ത്തീകരിക്കുന്നതുമായ ലൈംഗികബന്ധങ്ങള്‍ ഇതൊക്കെ ശരീരത്തിന്റെ ചയാപചയത്തെ സാരമായി ബാധിക്കുകയും ഹോര്‍മോണ്‍, സന്തുലിതാവസ്ഥ തകരാറിലാവുന്നതും വന്ധ്യതക്കുള്ള കാരണങ്ങളാണ്. ഉപ്പിന്റെ അമിത ഉപയോഗം ശരീരത്തിന് ചയാപചയം ബാധിച്ച് വന്ധ്യതക്ക് കാരണമാകാവുന്നതാണ്. തൊണ്ടമുഴ (ഗോയിറ്റര്‍) ക്കെതിരെ എന്ന് പറഞ്ഞ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച അയഡൈസ്ഡ് ചെയ്തത് എന്ന് അവകാശപ്പെട്ട രാസമിശ്രിതമായ അയോഡൈസ്ഡ് ഉപ്പ് ഉപയോഗിച്ചവരില്‍ വ്യാപകമായി തൊണ്ടമുഴയും മാറില്‍ കല്ലിപ്പും, ക്യാന്‍സറും അധികരിച്ചിരിക്കുന്നു എന്നതുകൊണ്ടാണ്. ഈ കുത്തകകമ്പനികള്‍ ഇപ്പോള്‍ അയോഡൈസ്ഡ് ഉപ്പ് ബുദ്ധിവികാസത്തിന് എന്നാണ് പ്രചാരണം നടത്തുന്നത്. ഇത് മനസിലായിട്ടും ആരോഗ്യപ്രവര്‍ത്തകരും, സര്‍ക്കാരും അയോഡൈസ്ഡ് ഉപ്പിന്റെ പ്രചാരകരായി നിലകൊള്ളുന്നത് വിരോധാഭാസമാണ്. ജനങ്ങളുടെ ആരോഗ്യപ്രശ്‌നം എന്നുള്ളതുകൊണ്ട് പത്രദൃശ്യമാധ്യമങ്ങളിലെ അയോഡൈസ്ഡ് ഉപ്പിന്റെ പരസ്യങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. പരമ്പരാഗതമായുള്ള കല്ലുപ്പിന്റെ നിരോധം പിന്‍വലിക്കേണ്ടതുമാണ്. അയോഡൈസ്ഡ് ഉപ്പ് അധികമായി ഉപയോഗിക്കുന്നവരില്‍ തൊണ്ടമുഴയും, മാറില്‍ കല്ലിപ്പും മാനസികരോഗങ്ങളും ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളും കൂടാനേ സാധ്യതയുള്ളൂ എന്നുള്ളതുകൊണ്ട് കല്ലുപ്പ് നിരോധിപ്പിക്കാന്‍ പഠനം നടത്തിയവരെകൊണ്ടെങ്കിലും തുടര്‍പഠനങ്ങള്‍ അടിയന്തരമായി നടത്തിയേ മതിയാകൂ. അയോഡൈസ്ഡ് ഉപ്പ് ഗോയിറ്ററിനെതിരാണോ അതോ മാനസികരോഗങ്ങള്‍ക്കെതിരാണോ ജനങ്ങള്‍ ഉപയോഗിക്കേണ്ടത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. പുരുഷ വന്ധ്യതയില്‍ ഉഷ്ണം , ബീജോത്പാദനത്തെ സാരമായി ബാധിക്കുന്നതാണ്. വെരിക്കോസ് ഉള്ളതുകൊണ്ടാണ് ബീജം ഇല്ലാത്തത് എന്ന് പറഞ്ഞ് ഓപറേഷന്‍ നടത്തിയ 90 ശതമാനം പേരിലും ബീജവര്‍ധന കാണാന്‍ കഴിഞ്ഞിട്ടില്ലതന്നെ. എന്നിട്ടും ഓപറേഷന്‍ നടത്തുക തന്നെയാണ്. ഇതിന് ഫലപ്രദമായ ഹോമിയോ മരുന്നുകള്‍ കഴിച്ചാല്‍ വെരിക്കോസില്‍ ഭേദമാവുകയും വൃഷ്ണത്തിന്റെ കുഴപ്പങ്ങള്‍ മാറി ബീജാണുക്കള്‍ കൂടുകയും ചെയ്യും. പുരുഷന്മാരില്‍ മുണ്ടിനീര് അകത്തടങ്ങിയതോ, മൂത്രത്തില്‍ കല്ല്, വൃഷണത്തിനുണ്ടാകുന്ന ക്ഷതങ്ങള്‍, ഉപ്പിന്റെ അമിതോപയോഗം തുടങ്ങിയ കാരണങ്ങളാല്‍ ചയാപചയത്തിലുണ്ടാകുന്ന താളപ്പിഴകള്‍ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ തകരാറിലാക്കുന്നു. FSH, TSH, LH, PROLACTIN തുടങ്ങിയവയില്‍ വ്യതിയാനങ്ങള്‍ മൂലം മുഖത്തും ഗുഹ്യഭാഗങ്ങളിലും രോമവളര്‍ച്ച കുറഞ്ഞോ ഇല്ലാതെയോ കാണപ്പെടാം. മാറിന് വളര്‍ച്ച കൂടിയും സ്‌ത്രൈണഭാവത്തോടു കൂടിയും കാണപ്പെടാം.
സ്ത്രീകളില്‍ വന്ധ്യതയുടെ കാരണങ്ങള്‍ ഗര്‍ഭാശയമോ അണ്ഡാശങ്ങളോ ഇല്ലാതിരിക്കുക, അവയുടെ വൈകല്യങ്ങള്‍, മുഴകള്‍, ക്ഷയരോഗാക്രമണം, ക്ഷതങ്ങള്‍, മുണ്ടിനീര് അകത്തടങ്ങുക, ആര്‍ത്തവതകരാറുകള്‍, അമിതമായ ഉപ്പിന്റെ ഉപയോഗം, ഇതൊക്കെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ തകരാറിലായി ഗര്‍ഭാശയ മുഴകളും അണ്ഡാശയമുഴകളും, രൂപപ്പെട്ട് അണ്ഡാശയം ഗര്‍ഭാശയവുമായോ കുടലുമായോ ബീജവാഹിനി അമര്‍ന്ന് ഒട്ടിപ്പോകുന്ന അവസ്ഥ അള്‍സറും, ട്യൂമറായും ക്യാന്‍സറായും ട്യൂബില്‍ ബ്ലോക്കിന് കാരണമാണ്. അമിതമായ രോമവളര്‍ച്ച ദേഷ്യം, അമിതമായി തടിച്ചോ മെലിഞ്ഞോ വരുക, സ്‌ത്രൈണഭാവം മാറിവരിക, അമിതമായി തടിച്ചുവരുന്നവരില്‍ മാറില്‍ കല്ലിപ്പും ഹൈപ്പോ തൈറോയിഡും മെലിഞ്ഞു വരുന്നവരില്‍ തൊണ്ടമുഴയും ഹൈപ്പര്‍ തൈറോയിഡും കാണപ്പെടാം. പുരുഷനു നല്ല ബീജാണുക്കള്‍ ഉണ്ടായാലും സന്താന ലബ്്ധി ഉണ്ടാകാതിരിക്കുന്നതിന്റെ കാരണം ഇതുതന്നെ.
ലൈംഗികബന്ധത്തിലൂടെ അണ്ഡാശയങ്ങള്‍ക്കുണ്ടാകുന്ന ചലനങ്ങളിലൂടെ പ്രത്യേകിച്ചും ഓവുലേഷന്‍ സമയങ്ങളില്‍ ഗര്‍ഭാശയഗളം തുറക്കപ്പെടുകയും അതിലൂടെ അനുഭവപ്പെടേണ്ട സങ്കോച വികാസങ്ങളിലൂടെ ബീജത്തെ ആഗിരണം ചെയ്യപ്പെടുന്ന അവസ്ഥയിലൂടെതന്നെയാണ് സ്വാഭാവിക ഗര്‍ഭാധാരണം. ഇതിന് സ്ത്രീയുടെ ഒരണ്ഡവും പുരുഷന്റെ ഒരു ബീജവും സ്ത്രീയുടെ ബീജവാഹിനി കുഴലില്‍ ബീജസങ്കലനം നടക്കുന്നതിലൂടെയാണ്. ഈ സ്ഥിതി ഉണ്ടാക്കിയെടുക്കുന്നതിന് പകരമാണ് അലോപ്പതിയില്‍ ബീജവും അണ്ഡവും വേര്‍തിരിച്ച് അണ്ഡവാഹിനിയിലേക്ക് നേരിട്ട് നിക്ഷേപിക്കുക. ഇതിനെ മൂന്നാംദിനം ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കും. ഇതിനൊക്കെ ലക്ഷങ്ങള്‍ ചിലവഴിക്കേണ്ടിവരുമ്പോള്‍ ഫലം 25 ശതമാനത്തില്‍ താഴെയും വ്യാപകമായി ദമ്പതികള്‍ അറിഞ്ഞും അറിയാതെയും അന്യരുടെ ബീജവും അണ്ഡവും ഉപയോഗിക്കപ്പെടുകയാണ്. ഏറ്റവും ചിലവുകുറഞ്ഞ ബീജം കുത്തിവെക്കുന്നതിലും സ്ഥിതി ഇതുതന്നെ.
ഇവിടെയാണ് ഹോമിയോപ്പതിയുടെ പ്രസക്തി വര്‍ധിക്കുന്നതും. വന്ധ്യതയിലെ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്ക് ഹോമിയോപ്പതിയില്‍ ഏറ്റവും ചിലവു കുറഞ്ഞ പാര്‍ശ്വഫലങ്ങളില്ലാത്ത ചികിത്സ ലഭ്യമാണ്. ഇപ്പോള്‍ ഗവണ്‍മെന്റ് നേരിട്ട് വന്ധ്യതാ ക്ലിനിക്കുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇത് ഹോമിയോപ്പതിക്ക് കിട്ടിയ മറ്റൊരു അംഗീകാരം തന്നെയാകുന്നു. ഹോമിയോ ഡോക്ടര്‍മാര്‍ തന്നെ ഈ രംഗത്തേക്ക് എത്തപ്പെടാതിരുന്ന ഒരു കാലഘട്ടത്തില്‍ കുറെ ഡോക്ടര്‍മാര്‍ ഈ രംഗത്തു പ്രവര്‍ത്തിച്ചു ഫലപ്രാപ്തിവന്നതിന്റെ അംഗീകാരം കൂടിയാണിത്. ഹോമിയോപ്പതിയുടെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഓപറേഷനും ഭാരിച്ച ചിലവുള്ള ചികിത്സക്ക് മുമ്പ് ഹോമിയോ പരീക്ഷിക്കാവുന്നതാണ്.
ഫോണ്‍: 09447349575

Latest