കെഎം മാണി രാജിവെക്കണമെന്ന് പിസി ജോര്‍ജ്‌

Posted on: August 21, 2015 9:13 am | Last updated: August 21, 2015 at 10:25 pm
SHARE

PC-GEORGEകോട്ടയം: ധനമന്ത്രി കെ.എം മാണിയുടെ തട്ടകത്തിലേക്ക് മാര്‍ച്ച് നടത്തി പി.സി ജോര്‍ജിന്റെ പരസ്യ വെല്ലുവിളി. ബാറുടമകളില്‍ നിന്നും വന്‍കിട കുത്തകകളില്‍ നിന്നും കോടികള്‍ കോഴ വാങ്ങിയ കെ എം മാണി രാജിവെക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പിസി ജോര്‍ജ് ആവശ്യപ്പെട്ടു. മാര്‍ച്ച് പോലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
ഭൂനികുതി വര്‍ധന പിന്‍വലിക്കുക, റബര്‍ സംഭരണത്തിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ.എം മാണിയുടെ തട്ടകമായ പാലയിലെ താലൂക്കോഫിസിലേക്ക് കേരള കോണ്‍ഗ്രസ് സെകുലര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. നൂറുകണക്കിന് ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. മാണിക്കും ഉമ്മന്‍ചാണ്ടിക്കും എതിരെ രൂക്ഷ വിമര്‍ശനമാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പി.സി ജോര്‍ജ് ഉന്നയിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് താന്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെങ്കിലും പിന്നീട് എന്താകുമെന്ന് കണ്ട് തന്നെ അറിയണമെന്ന് പിസി ജോര്‍ജ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here