പഞ്ചായത്ത് വിഭജനം: ലീഗിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് പിസി ജോര്‍ജ്‌

Posted on: August 20, 2015 11:04 pm | Last updated: August 20, 2015 at 11:06 pm
SHARE

pc georgeകോട്ടയം: പഞ്ചായത്ത് വിഭജനത്തിന്റെ പേരില്‍ മുസ്ലീം ലീഗിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് പി സി ജോര്‍ജ് എംഎല്‍എ. ഹൈക്കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ്. യുഡിഎഫ് വോട്ട് വാങ്ങി വിജയിച്ച താന്‍ ഈ സര്‍ക്കാര്‍ ഉള്ളിടത്തോളം കാലം യുഡിഎഫിനൊപ്പം തന്നെ നില്‍ക്കും. അതിന് ശേഷം വാരിയടിക്കും. തന്നെ അയോഗ്യനാക്കണം എന്ന മാണിയുടെ കത്തിന്‍മേല്‍ സ്പീക്കര്‍ തന്റെ മൂക്ക് ചെത്തുകയാണെങ്കില്‍ ചെത്തട്ടെയെന്നും പി സി ജോര്‍ജ് പറഞ്ഞു.