തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടേണ്ടതില്ല: കുഞ്ഞാലിക്കുട്ടി

Posted on: August 20, 2015 8:54 pm | Last updated: August 20, 2015 at 11:06 pm
SHARE

kunjalikkutty pkതിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെക്കേണ്ടതില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. സമയത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്നത് തന്നെയാണ് സര്‍ക്കാറിന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന ലീഗ് മന്ത്രിമാരുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എങ്ങനെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് കമീഷനുമായി ആലോചിക്കും. നിയമപ്രശ്‌നവും പ്രായോഗികതയും നോക്കി 24ന് തീരുമാനമെടുക്കും. കാര്യങ്ങളെല്ലാം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോടതി വിധി തിരിച്ചടിയാണെന്ന് പറയാനാവില്ലെന്ന് ന്ത്രി എം.കെ മൂനീറും പ്രതികരിച്ചു.