രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു

Posted on: August 20, 2015 7:05 pm | Last updated: August 20, 2015 at 7:05 pm
SHARE

rupee_625x300_41404960738ദുബൈ: ദിര്‍ഹവും രൂപയും തമ്മിലുള്ള വിനിമയ നിരക്ക് വീണ്ടും ഉയര്‍ന്നു. ഒരു ദിര്‍ഹത്തിന് 17.71 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. 56.49 ദിര്‍ഹത്തിന് ആയിരം രൂപ നാട്ടിലെത്തി. രൂപയുടെ മൂല്യം ഇടിയുകയാണെങ്കിലും പ്രവാസികളെ സംബന്ധിച്ചിടത്തോളം ഗുണകരമാണിത്.
എന്നാല്‍ ശമ്പളം കിട്ടാന്‍ ഇനിയും കാത്തിരിക്കണമെന്നത് പലരെയും നിരാശരാക്കുന്നു. തിങ്കളാഴ്ചയും ഇതേനിരക്കായിരുന്നു. പാഴ്‌സി ഡേ പ്രമാണിച്ച് ഇന്നലെ നാട്ടില്‍ അവധിയായതിനാലാണ് നിരക്കില്‍ മാറ്റമില്ലാത്തതെന്ന് എക്‌സ്‌ചേഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് നിരക്കില്‍ പ്രകടമായ മാറ്റമുണ്ടാകാന്‍ തുടങ്ങിയത്. 12ന് ഒരു ദിര്‍ഹത്തിന് 17.57 രൂപയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here