സുരക്ഷ ശക്തമാക്കുന്നു; അബുദാബിയില്‍ മസ്ജിദുകളില്‍ ക്യാമറ

Posted on: August 20, 2015 6:59 pm | Last updated: August 20, 2015 at 6:59 pm
SHARE

abudabi masjidഅബുദാബി: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അബുദാബിയില്‍ മസ്ജിദുകളില്‍ സുരക്ഷാ ക്യാമറ സ്ഥാപിക്കുന്നു.
മധ്യപൗരസ്ത്യദേശത്ത് വിവിധ രാജ്യങ്ങളില്‍ മസ്ജിദുകളില്‍ തീവ്രവാദികളുടെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണിത്. നഗരത്തിലും അബുദാബിയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളായ ബനിയാസ്, ഗുവൈഫാത്ത്, സില, ഹബ്ഷാന്‍ എന്നിവിടങ്ങളിലും അല്‍ ഐനിലും ക്യാമറകള്‍ സ്ഥാപിക്കുന്നത്.
ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത 6,000 മസ്ജിദുകളില്‍ രഹസ്യ ക്യാമറകള്‍ സ്ഥാപിക്കും. നഗരത്തിനകത്തുള്ള മസ്ജിദുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു. ഉടന്‍ തന്നെ അല്‍ ഐനിലും പടിഞ്ഞാറന്‍ പ്രവിശ്യകളിലേയും പള്ളികളിലെ ക്യാമറകളുടെ പ്രവൃത്തികളുടെ നിര്‍മാണമാരംഭിക്കും.
കഴിഞ്ഞ മാസം കുവൈത്തിലും സഊദിയിലുമുണ്ടായ ഭീകരാക്രമണമാണ് സുരക്ഷ ശക്തമാക്കുവാന്‍ കാരണം. ഇവിടങ്ങളിലെ പള്ളികളിലുണ്ടായ ആക്രമണത്തില്‍ നിരവധിപേരാണ് മരിച്ചത്.