തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളില്‍ ദുരൂഹതയുണ്ടെന്ന് കെപിഎ മജീദ്

Posted on: August 20, 2015 6:00 pm | Last updated: August 20, 2015 at 11:05 pm
SHARE

22-1437559765-11-1418290855-kpa-majeedമലപ്പുറം:തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളില്‍ ദുരൂഹതയുണ്ടെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്്. പഞ്ചായത്ത് പുനര്‍വിഭജനത്തില്‍ തിരഞ്ഞെടുപ്പ് കമീഷനും പങ്കുണ്ട്. അവസാന സമയത്ത് തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടായ മനംമാറ്റത്തില്‍ സംശയമുണ്ട്. മുമ്പ് സി.പി.എമ്മിന്റെ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ആളാണ് തിരഞ്ഞെടുപ്പ് കമീഷണര്‍. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here