Connect with us

Business

പണമയക്കല്‍ ചെലവ് കുറക്കാന്‍ റിവാര്‍ഡ് പ്രോഗ്രാം

Published

|

Last Updated

ദുബൈ: പണമയയ്ക്കന്നതിന്റെ ചെലവു കുറയ്ക്കാന്‍ ഇടപാടുകാരെ സഹായിക്കുന്ന “എക്‌സ്പ്രസ് മണി റിവാര്‍ഡ് പ്രോഗ്രാം” ആഗോള മണി ട്രാന്‍സ്ഫര്‍ ബ്രാന്‍ഡായ എക്‌സ്പ്രസ് മണി പ്രഖ്യാപിച്ചു. എക്‌സ്പ്രസ് മണിയിലൂടെ ഒരോ തവണ പണമയയ്ക്കുമ്പോഴും ഇടപാടുകാരന് “കാഷ് ബാക്ക്” ലഭിക്കും.
കാഷ് ബാക്ക് ലഭിക്കുന്നതിലൂടെ പണം അയക്കുന്നതിനുളള ചെലവു ഇടപാടുകാരനെ സംബന്ധിച്ചിടത്തോളം കുറയുന്നു. ആദ്യ തവണ പണമയയ്ക്കുമ്പോള്‍ അഞ്ചു ദിര്‍ഹം തിരികെ ലഭിക്കും. തുടര്‍ന്നുളള ഓരോ ഇടപാടിനും രണ്ട് ദിര്‍ഹം തിരികെ ലഭിക്കും. കൂടാതെ റഫറല്‍ സ്‌കീമും ലഭ്യമാക്കിയിട്ടുണ്ട്. ഇടപാടുകാരന് സുഹൃത്തുക്കളെയും മറ്റും റഫര്‍ ചെയ്യാം. തുടര്‍ന്ന് അവര്‍ ചെയ്യുന്ന ഓരോ ഇടപാടിനും ഒരു ദിര്‍ഹം വീതം കാഷ് ബാക്ക് ആയി ലഭിക്കുന്നു. ഇവ രേഖപ്പെടുത്തിയ എക്‌സ്പ്രസ് മണി റിവാര്‍ഡ്‌സ് കാര്‍ഡ് ലഭിക്കും.
റിവാര്‍ഡ് കാര്‍ഡില്‍ കാഷ് ബാക്ക് തുക 10 ദിര്‍ഹം ആകുമ്പോള്‍ അതു വസൂലാക്കാം. ഇടപാടു നടത്തുമ്പോള്‍ വസൂലാക്കാവുന്ന പരമാവധി തുകക്ക് പരിധി ഇല്ല.
ഒരു ഇടപാടുകാരന്റെ റിവാര്‍ഡ് കാര്‍ഡില്‍ 20 ദിര്‍ഹം ഉണ്ടെങ്കില്‍ ഈ കാര്‍ഡ് ഉപയോഗിച്ച് പണമൊന്നും കൊടുക്കാതെ ഇന്ത്യയിലേക്കു പണമയക്കാം.
ഇന്ത്യയിലേക്കു പണമയക്കുന്നതിനു 15 ദിര്‍ഹമാണ് ചെലവ്. അഞ്ച് ദിര്‍ഹം റിവാര്‍ഡ് കാര്‍ഡില്‍ ബാക്കിനില്‍ക്കും. മറ്റൊരിക്കല്‍ ഇതു ഉപയോഗിക്കാന്‍ സാധിക്കുമെന്നും സി ഇ ഒ സുധീഷ് ഗിരിയന്‍ പറഞ്ഞു.