Connect with us

National

തൊഴില്‍ നഷ്ടമാകുമെന്നത് കൊണ്ട് മാത്രം മദ്യനയം നടപ്പാക്കാതിരിക്കാനാവില്ലെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി:തൊഴില്‍ നഷ്ടമാകുമെന്നത് കൊണ്ട് മാത്രം മദ്യനയം നടപ്പക്കാതിരിക്കാനാവില്ലെന്ന് സുപ്രീംകോടതി. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് വ്യാവസായിക തൊഴില്‍ നിയമങ്ങള്‍ പ്രകാരമാണ്. തൊഴിലാളികളുടെ അഭിവൃദ്ധിയല്ല മദ്യം കുടിച്ച നൂറ് കണക്കിന് പേര്‍ മരിച്ചതും പരിഗണിക്കണം.
പഞ്ച നക്ഷത്ര പദവിക്ക് ബാര്‍ ലൈസന്‍സ് നിര്‍ബന്ധമല്ല. കേന്ദ്ര സര്‍ക്കാരിന്റെ ടൂറിസം നയത്തില്‍ ഇക്കാര്യം വ്യക്തമാണെന്ന് കോടതി. നിരോധനമുള്ള സംസ്ഥാനങ്ങളില്‍ നക്ഷത്രപദവിക്ക് ബാര്‍ലൈസന്‍സിന്റെ ആവശ്യമില്ല. ഹാജരായത് മുകുള്‍ റോത്തഗി. ബാര്‍കേസില്‍ മുകുള്‍ റോത്തഗിയെ അറ്റോര്‍ണി ജനറല്‍ എന്ന നിലയില്‍ വിശേഷിപ്പിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. മുകുള്‍ റോത്തഗി എന്ന നിലയിലാണ് അദ്ദേഹം ഹാജരായതെന്ന് വാദത്തിനിടെ കോടതിയുടെ പരാമര്‍ശം