ലിഫ്റ്റില്‍ നിന്ന് വീണ് മലയാളി മരിച്ചു

Posted on: August 20, 2015 10:00 am | Last updated: August 20, 2015 at 2:51 pm
SHARE

IMG-20150819-WA0006

അബുദാബി: ലിഫ്റ്റിന്റെ ആറാം നിലയില്‍ നിന്ന് വീണ് മലയാളി മരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ കുഞ്ഞിമംഗലം വടക്കുമ്പാട് സ്വദേശി അബ്ദുര്‍റഹ്മാന്‍ ജമീല ദമ്പതികളുടെ മകന്‍ കെ പി അശ്‌റഫ് (28 ) ആണ് പഴകിയ ലിഫ്റ്റില്‍ നിന്ന് വീണ് മരിച്ചത്. അബുദാബി ജവാസാത് റോഡില്‍ ജംബോ സിഗ്‌നലിന് സമീപം പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ ഖാദര്‍ ഗ്രോസറിയിലെ ജീവനക്കാരനാണ്. സഹോദരങ്ങള്‍: അശ്ക്കര്‍, ഫാറൂഖ്, ജുമൈല. അബുദാബി ശൈഖ് ഖലീഫ ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.