വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യത: ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി

Posted on: August 20, 2015 1:07 pm | Last updated: August 20, 2015 at 11:05 pm
SHARE

SECURITY AT RASHTRAPATHI BHAVAN

ന്യൂഡല്‍ഹി : ഡല്‍ഹി വര്‍ഗ്ഗീയ സംഘര്‍ശഷത്തിന് സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ഗ്ഗീയത ആരോപിച്ച് നിരവധി പരാതികള്‍ നൂനപക്ഷ കമ്മീഷനും പോലീസിനും ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്. നജഫ്ഗഡില്‍ പള്ളിയുടെ മതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സ്വാതന്ത്രദിനം ആഘോഷിക്കാനനുവധിച്ചിരുന്നില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.

ജനങ്ങള്‍ പരിഭ്രാന്തരവേണ്ടതില്ലെന്നും ശക്തമായ സുരക്ഷാ നടപടികള്‍ പോലീസ് നടപ്പിലാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വര്‍ഗീയ സംഘര്‍ഷ സാധ്യതയോ പ്രശ്‌നങ്ങളോ കണ്ടാല്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.