കെ എസ് ആര്‍ ടി സി ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു

Posted on: August 20, 2015 12:51 pm | Last updated: August 20, 2015 at 11:05 pm
SHARE

accident
ആലപ്പുഴ: കെ എസ് ആര്‍ ടി സി ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. ആലപ്പുഴ ചേര്‍ത്തലക്കടുത്ത് തിരുവിഴയില്‍ ദേശീയ പാതയിലാണ് അപകടം നടന്നത്. നാല് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെയാണ് മരണപ്പെട്ടത്. 12 മണിയോടെയാണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ബസ് കാറിനു മുകളിലേക്ക് മറിയുകയായിരുന്നു എന്നാണ്് ദൃസാക്ഷി വിവരണം. കാര്‍ യാത്രക്കാരായ രണ്ട് പേരും ബസ് യാത്രക്കാരായ രണ്ട് പേരുമാണ് മരിച്ചത്. പത്തോളം പേര്‍ ബസിനടിയില്‍ കുടുങ്ങിയിരുന്നു. ചെങ്ങന്നൂര്‍ സ്വദേശി എബ്രഹാമിന്റെ പേരിലുള്ളതാണ് കാര്‍.