Connect with us

Malappuram

മഅ്ദിന്‍ അക്കാദമി: അവാര്‍ഡുകള്‍ വിതരണം ചെയ്തു

Published

|

Last Updated

മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പിനുകീഴില്‍ മഅ്ദിന്‍ അക്കാദമിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം യുവജനങ്ങള്‍ക്കുള്ള പരിശീലന ഉപകേന്ദ്രത്തിന്റെ ഒന്നാം വാര്‍ഷികവും മുന്നാം ബാച്ച് ഉദ്ഘാടനവും പി ഉബൈദുല്ല എം എല്‍ എ നിര്‍വഹിച്ചു. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. പി നസീര്‍, കേരള സര്‍വകലാശാല അറബിക് വിഭാഗം മുന്‍തലവന്‍ ഡോ. എ നിസാറുദ്ദീന്‍, മലപ്പുറം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഹൈദര്‍, മഅ്ദിന്‍ വൈസനീയം ഹോം കോംങ്ങ് കോ ഓഡിനേറ്റര്‍ വാവോ സൈനുല്‍ ആബിദീന്‍, മലപ്പുറം കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമകാര്യ സെക്ഷന്‍ സൂപ്രണ്ട് ഷിബു, സെക്ഷന്‍ ക്ലാര്‍ക്ക് ഫൈറൂസ്, രായിന്‍കുട്ടി സി കെ മേല്‍മുറി, പരി മുഹമ്മദ്, അബ്ദുസ്സമദ് കൊരമ്പയില്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സബ്‌സെന്ററുകളില്‍ ഏറ്റവും നല്ല പെര്‍ഫോര്‍മെന്‍സിനുള്ള അവാര്‍ഡ് മഅ്ദിന്‍ സബ്‌സെന്റററിലെ കോ ഓഡിനേറ്റര്‍ ടി എ ബാവക്ക് പി. ഉൈബദുല്ല എം എല്‍ എ സമ്മാനിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പിനുകീഴില്‍ ജനകീയ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലായി വരുന്ന ഡോ. പി നസീറിനുള്ള മഅ്ദിന്‍ അക്കാദമി ഉപഹാരം സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരിയും നല്‍കി. പി എസ് സിയുടെ വിവിധ തസ്തികകളിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ഉപഹാരം ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടര്‍ ഡോ. പി നസീര്‍ വിതരണം ചെയ്തു.
വേങ്ങര മൈനോറംിറ്റി കോച്ചിംഗ് സെന്റര്‍ പ്രിന്‍സിപ്പല്‍ പി സെയ്ദ് മുഹമ്മദ് സ്വാഗതവും ടി എ ബാവ നന്ദിയും പറഞ്ഞു.