ഓഹരി വിപണിയില്‍ നേട്ടം

Posted on: August 19, 2015 9:22 pm | Last updated: August 20, 2015 at 12:24 am
SHARE

share marketമുംബൈ: രാജ്യത്തെ ഓഹരി വിപണികള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 100.10 പോയിന്റ് ഉയര്‍ന്ന് 27931.64ലും നിഫ്റ്റി 28.60 പോയിന്റ് ഉയര്‍ന്ന് 8495ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1470 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1407 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. സണ്‍ ഫാര്‍മ, ലുപിന്‍, വിപ്രോ, ഹീറോ, സിപ്ല തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, എസ് ബി ഐ, കോള്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക്, എന്‍ ടി പി സി തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.