അബുദാബി വിമാനത്താവളത്തില്‍ ആദ്യ ആറുമാസം 70 കോടി ദിര്‍ഹമിന്റെ വില്‍പന

Posted on: August 19, 2015 6:00 pm | Last updated: August 19, 2015 at 6:12 pm
SHARE

അബുദാബി: ഈ വര്‍ഷം ആദ്യത്തെ ആറുമാസം അബുദാബി വിമാനത്താവളത്തില്‍ 70 കോടി ദിര്‍ഹമിന്റെ വില്‍പന.
2014 ലെ ഇതേ കാലയളവിനെക്കാള്‍ 10.9 ശതമാനത്തിന്റെ വര്‍ധനവാണിത്. എഫ് 8 ബി, ഡ്യൂട്ടി ഫ്രീ, ചില്ലറ വ്യാപാരം, ഹോസ്പിറ്റാലിറ്റി, ബേങ്ക് കറന്‍സി എക്‌സ്‌ചേഞ്ച്, പരസ്യം, കാര്‍പാര്‍ക്കിംഗ്, സ്‌കൈ പാര്‍ക്ക് പ്ലാസ തുടങ്ങിയ എല്ലാ മേഖലകളിലും വളര്‍ച്ചയുണ്ടായതായി അബുദാബി വിമാനത്താവളത്തിന്റെ ആക്ടിംഗ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ക്യാപ്പല്‍ വ്യക്തമാക്കി. ഗുണനിലവാരമുള്ള സേവനങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കുന്നതിന്റെ പ്രതിഫലനമാണിത്. അസാധാരണമായ വളര്‍ച്ചയില്ലാഞ്ഞിട്ടും കച്ചവടമേഖലയിലുണ്ടായ ഉയര്‍ച്ച അല്‍ഭുതപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.
അബുദാബി വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പില്‍ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പ്രൊമോഷനുകളും സാധനങ്ങള്‍ക്ക് വില കിഴിവും ഏര്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.