മാണിക്കെതിരെ ശാസ്ത്രീയ തെളിവുണ്ടെന്ന് വിജിലന്‍സ്

Posted on: August 19, 2015 2:17 pm | Last updated: August 20, 2015 at 12:24 am
SHARE

maxresdefault

തിരുവനന്തപുരം: മന്ത്രി കെ എം മാണി കോഴ കൈമാറിയെന്ന് ആരോപിക്കുന്ന ദിവസം ബാറുടമകളെ വിളിച്ചതിന് തെളിവുണ്ടെന്ന് വിജിലന്‍സ്. വിജിലന്‍സിന്റെ വസ്തുതാ റിപ്പോറ്#ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.
കോഴ കൈമാറിയ ദിവസം മാണിയും ബാറുടമകളും ഒരേ ടവറിന് കീഴിലായിരുന്നു. മാണിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം സിബിയുടെ മൊബൈല്‍ ഫോണില്‍ നിന്നും ബാറുടമ കൃഷ്ണദാസിനെ വിളിച്ചതിനുള്ള തെളിവാണ് വിജിലന്‍സിന്റെ കൈയിലുള്ളത്. ഇടപാട് ദിവസം ബാറുടമകള്‍ പണം പിന്‍വലിച്ചതിനും തെളിവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ബാര്‍ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് ബിജുവിന്റെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചതാണ് തന്നോടുള്ള വിരോധത്തിന് കാരണമെന്ന് മാണി പറഞ്ഞു. ബാറുകള്‍ പൂട്ടിയതും വിരോധം കൂട്ടി. ബാര്‍ അസോസിയേഷന്‍ നേതാക്കളുമായി ഇതു വരെ കൂടിക്കാഴ്ച നടത്തിയിട്ടില്ല. അവര്‍ ആരാണെന്ന് പോലും തനിക്കറിയില്‌ളെന്നും മാണി മൊഴി നല്‍കിയിട്ടുണ്ട്.