Connect with us

Kerala

അധ്യാപക പാക്കേജിന് ഹൈക്കോടതിയുടെ സ്‌റ്റേ

Published

|

Last Updated

കൊച്ചി: സ്‌കൂള്‍ അധ്യാപകരുടെ സംരക്ഷണവും അധികമുള്ളവരുടെ പുനര്‍വിന്യാസവും വ്യവസ്ഥ ചെയ്യുന്ന അധ്യാപക പാക്കേജിന് ഹൈകോടതിയുടെ സ്‌റ്റേ. സര്‍ക്കാര്‍ ഉത്തരവില്‍ അപാകതകളും ആശയക്കുഴപ്പങ്ങളുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. അധ്യാപക പാക്കേളജ് നടപ്പാക്കിക്കൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലെ പല വ്യവസ്ഥകളും കേന്ദ്ര വിദ്യാഭ്യാസ നയവുമായി പൊരുത്തപ്പെടാത്തതാണെന്ന് ഹൈകോടതി പറഞ്ഞു. അധ്യാപക പാക്കേജിലെ ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് കൊല്ലം മീയണ്ണൂര്‍ എസ് കെ വി എല്‍ പി സ്‌കൂള്‍ മാനേജര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ അധ്യാപക പാക്കേജ് സ്‌റ്റേ ചെയ്തത്.

അധ്യാപക പാക്കേജില്‍ പ്രഖ്യാപിച്ച അധ്യാപക-വിദ്യാര്‍ഥി അനുപാതം, സംരംക്ഷിത വിദ്യാര്‍ഥികളുടെ പുനര്‍വിന്യാസം എന്നിവ ചോദ്യം ചെയ്ത് നല്‍കിയ ഹരജിയിലാണ് കോടതിയുടെ വിധി. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ എണ്ണം പരിഗണിച്ച് അധികം അനുവദിക്കുന്ന ബാച്ചുകളില്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം 1:45 ആയിരിക്കുമെന്ന് അധ്യാപക പാക്കേജിലെ വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് എല്‍ പി വിഭാഗത്തില്‍ 1:30 ഉം യുപി വിഭാഗത്തില്‍ 1:35 ഉം ആക്കണമെന്നാണ് ഹരജിക്കാരന്‍ ആവശ്യപ്പെട്ടത്. സ്‌കൂളുകളില്‍ അധിക ബാച്ച് അനുവദിക്കുന്നതിന് ഉന്നതതല പരിശോധന നടത്തണമെന്ന വ്യവസ്ഥയും ഹരജിക്കാരന്‍ ചോദ്യം ചെയ്തു. കേരള വിദ്യാഭ്യാസ ചട്ടം 2014 ല്‍ ഭേദഗതി വരുത്തിയപ്പോള്‍ ഇക്കാര്യം പറഞ്ഞിട്ടില്ലന്നെ് ഹരജിയില്‍ ചൂണ്ടിക്കാട്ടി.