Connect with us

National

ഇന്ത്യയുമായുള്ള സുരക്ഷാ ചര്‍ച്ചക്കു മുമ്പ് ഹൂറിയത്തുമായി ചര്‍ച്ചക്ക് പാക്കിസ്ഥാന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് ദേശീയ സുരക്ഷ സംബന്ധിച്ച ചര്‍ച്ച നടക്കാനിരിക്കെ ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ വിവിധ വിഭാഗങ്ങളെ പാകിസ്താന്‍ ദേശീയ ഉപദേഷ്ടാവ് ചര്‍ച്ചക്ക് ക്ഷണിച്ചു. വിവിധ ഹൂറിയത്ത് നേതാക്കളായ സയിദ് അലീ ഷാ ഗീലാനി, മിര്‍വെയിസ് ഒമര്‍ ഫാറൂഖ്, നദീം ഖാന്‍, യാസീന്‍ മാലിക് എന്നവര്‍ തങ്ങള്‍ക്ക് പാക്കിസ്ഥാന്റെ ക്ഷണം ലഭിച്ചതായി വ്യക്തമാക്കി. ടെലഫോണിലൂടെയാണ് ക്ഷണം ലഭിച്ചത്.

ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷ ഉപദേഷ്ടാക്കള്‍ തമ്മില്‍ ഈ മാസം 24ന് ഡല്‍ഹിയിലാണ് ചര്‍ച്ച. ഇതേ ദിവസം തന്നെയാണ് ഹുറിയത്ത് നേതാക്കളെ പാക്കിസ്ഥാന്‍ ചര്‍ച്ചയ്ക്കു ക്ഷണിച്ചിരിക്കുന്നതും. പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് വിഘടനവാദി നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്. 2014ല്‍ പാക്ക് ഹൈക്കമ്മിഷണര്‍ വിഘടനവാദികളുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് അന്നു ചേരാനിരുന്ന വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ച ഇന്ത്യ റദ്ദാക്കിയിരുന്നു.

ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ ഗീലാനി പക്ഷത്തിന്റെ വക്താവ് അയാസ് അക്ബറും, മിര്‍വെയിസ് പക്ഷം വക്താവ് ഷാഹിദ് ഉല്‍ ഇസ്‌ലാം എന്നിവര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൂടിക്കാഴ്ചയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.

Latest