ഡോ. ഉമര്‍ അബ്ദുല്ല കാമില്‍ വഫാത്തായി

Posted on: August 19, 2015 12:21 pm | Last updated: August 20, 2015 at 5:12 pm
SHARE

umar kamil
കെയ്‌റോ: വിശ്രുത ഇസ്‌ലാമിക പണ്ഡിതന്‍ ഡോ. ഉമര്‍ അബ്ദുല്ല കാമില്‍ വഫാത്തായി. ഇന്ന് രാവിലെ കെയ്‌റോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ ജിദ്ദയില്‍ നടക്കും.

അന്തരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഈജിപ്തിലെത്തിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സംക്രട്ടറി കാന്തപുരം എ പി അബുബക്കര്‍ മുസ്‌ലിയാരുമായും  മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടുമായും ഇന്നലെ രാത്രി അദ്ദേഹം അവസാനമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സംക്രട്ടറി കാന്തപുരം എ പി അബുബക്കര്‍ മുസ്‌ലിയാരും കാരന്തൂര്‍ മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടും ചൊവ്വാഴ്ച രാത്രി രാത്രി ഡോ. ഉമര്‍ കാമിലുമായി നടത്തിയ കൂടിക്കാഴ്ച

കാരന്തൂര്‍ മര്‍കസുസ്സഖാഫത്തി സുന്നിയ്യയുടെ അക്കാദമിക് അഡൈ്വസറായിരുന്നു ഡോ. ഉമര്‍ കാമില്‍. മര്‍കസിന് ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴിസിറ്റിയുമായി അഫിലിയേഷന്‍ നേടിത്തന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. കേരളത്തില്‍ അന്തരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സിന് തുടക്കം കുറിച്ചതും അദ്ദേഹമായിരുന്നു. മര്‍കസുമായി ബന്ധപ്പെട്ട വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി നിരവധി തവണ ഡോ. ഉമര്‍ കാമില്‍ കേരളത്തിലെത്തിയിട്ടുണ്ട്.