ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

Posted on: August 19, 2015 11:53 am | Last updated: August 19, 2015 at 9:15 pm
SHARE
കൃഷ്ണദാസ്, ഗണേശന്‍
കൃഷ്ണദാസ്, ഗണേശന്‍

പഴയന്നൂര്‍ (തൃശൂര്‍): സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പഴയന്നൂര്‍ഫചേലക്കര റോഡില്‍ ചേലക്കോടിനടുത്ത് ഇന്ന് രാവിലെയാണ് അപകടം. പഴയന്നൂര്‍ തെക്കത്തേറ വേട്ടേക്കരന്‍കാവ് മഠം സുബ്രഹ്മണിയുടെ മകന്‍ ഗണേശന്‍ (19), കല്ലേപ്പാടം ഹരി നിവാസില്‍ ഹരിദാസിന്റെ മകന്‍ നായര്‍ കൃഷ്ണദാസ് (19) എന്നിവരാണ് മരിച്ചത്. ഇരുവരും തൃശൂര്‍ കോലഴി ചിന്മയ കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥികളാണ്. രണ്ടു പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൃതദേഹം ചേലക്കര ഗവ. ആശുപത്രി മോര്‍ച്ചറിയില്‍.