ചലച്ചിത്ര നടന്‍ പറവൂര്‍ ഭരതന്‍ (86) അന്തരിച്ചു

Posted on: August 19, 2015 9:00 am | Last updated: August 19, 2015 at 9:15 pm
SHARE

bharathan

കൊച്ചി: ചലച്ചിത്ര നടന്‍ പറവൂര്‍ ഭരതന്‍ (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്ഏറെ നാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. 1951ല്‍ രക്തബന്ധം എന്ന സിനിമയില്‍ തുടങ്ങിയ അഭിനയജീവിതം 2009 വരെ സജീവമായി തുടര്‍ന്നു. ആയിരത്തിലേറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ആദ്യകാലത്ത് വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ച അദ്ദേഹം പിന്നീട് ഹാസ്യ വേഷത്തിലേക്കു മാറി. പ്രേംനസീര്‍, സത്യന്‍ തുടങ്ങിയ പഴയകാല നടന്മാര്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ചങ്ങാതിക്കൂട്ടമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം. ഭാര്യ: തങ്കമണി. സംസ്‌കാരം പിന്നീട്.