പൂനെ സിറ്റിക്ക് ഇംഗ്ലീഷ് താരം

Posted on: August 19, 2015 6:00 am | Last updated: August 19, 2015 at 1:11 am
SHARE

ROGER JOHNSONപൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം പൂനെ സിറ്റി എഫ് സി ഇംഗ്ലീഷ് താരവും ഡിഫന്‍ഡറുമായ റോജര്‍ ജോണ്‍സണുമായി കരാറിലെത്തി. കാര്‍ഡിഫ് സിറ്റി, വെസ്റ്റ്ഹാം ക്ലബുകള്‍ക്ക് കളിച്ച 32കാരന്‍ 2008ല്‍ എഫ് എ കപ്പ് റണ്ണേഴ്‌സ് അപ്പായ കാര്‍ഡിഫ് സിറ്റി ടീമിലംഗമായിരുന്നു. പൂനെയുമായി കരാറിലെത്തുന്ന ആദ്യ വിദേശ പ്രതിരോധനിരക്കാരനാണ് ജോണ്‍സണ്‍. അതേസമയം കഴിഞ്ഞവര്‍ഷം കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച മെഹ്താബ് ഹുസൈന്‍ രണ്ടാം സീസണിലും ക്ലബിനുവേണ്ടി കളിക്കും.