Connect with us

International

സിഖ് വിഘടനവാദി നേതാവ് സാത്‌വിന്‍തര്‍ സിംഗ് യു എസില്‍ കുത്തേറ്റ് മരിച്ചു

Published

|

Last Updated

വാഷിംഗ്ടണ്‍: മുന്‍ സിഖ് വിഘടനവാദി നേതാവ് സാത്‌വിന്‍തര്‍ സിംഗ് ബോല അജ്ഞാതരുടെ കുത്തേറ്റ് കൊല്ലപ്പെട്ടു. യു എസ് നഗരമായ ഇല്ലിയോന്‍സിലെ അദ്ദേഹത്തിന്റെ താമസസ്ഥലത്തിന് പുറത്തുവെച്ചായിരുന്നു സംഭവം. പെയോറയിലെ ഗ്രിസ്‌വേള്‍ഡ് ഗ്രോസറി ആന്‍ഡ് ലിക്വയര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് 52 കാരനായ ബോല.
അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പാര്‍പ്പിട സമുച്ചയത്തില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടയിലാണ് ആക്രമിയുടെ കത്തിക്കിരയായത്. കൊലയാളി ആരെന്ന് പോലീസിന് വ്യക്തമായിട്ടില്ല. പ്രതിക്ക് വേണ്ടി ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോലക്ക് ധാരാളം കുത്തേറ്റിട്ടുണ്ടെങ്കിലും കഴുത്തിലേറ്റ മാരകമായ മുറിവാണ് മരണ കാരണമെന്ന് പോലീസ് വ്യക്തമാക്കി. ആള്‍ ഇന്ത്യാ സിഖ് സ്റ്റുഡന്റ് ഫെഡറേഷന്റെ പഞ്ചാബിലെ വക്താവായി നാമനിര്‍ദേശം നല്‍കപ്പെട്ടയാളായിരുന്നു ഇദ്ദേഹം. രാജ്യത്തെ വ്യത്യസ്ത ജയിലില്‍ അടക്കപ്പെട്ട 82 സിഖ് വംശജരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സത്യാഗ്രഹം നടത്തിയ ബാപ്പു സുറാത്ത് സിംഗ് കല്‍സേയുടെ മരുമകനാണ് ബോല.