പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും താലിബാനുമായി ചര്‍ച്ച തുടരണം: അമേരിക്ക

Posted on: August 19, 2015 5:06 am | Last updated: August 19, 2015 at 1:06 am
SHARE

കറാച്ചി: താലിബാനുമായി സമാധാനപരമായ ചര്‍ച്ച തുടരാന്‍ പാക്കിസ്ഥാനോടും അഫ്ഗാനിസ്ഥാനോടും യു എസ് ആവശ്യപെട്ടു. പാക്കിസ്ഥാനുമായും അഫ്ഗാനുമായും രാജ്യത്തിനുള്ള സഹകരണവും ബന്ധവും സ്വാഗതാര്‍ഹമാണെന്ന് യു എസ് വാക്താവ് ജോണ്‍ കിര്‍ബി മാധ്യമങ്ങളോട് പറഞ്ഞു. താലിബാനുമായി അഫ്ഗാനിസ്ഥാന് മുറെയില്‍ വെച്ച് സമാധാന ചര്‍ച്ചക്ക് വഴിയൊരുക്കിയ പാക്കിസ്ഥാന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് അഫ്ഗാനിലെ യു എസ് മിഷന്‍ കമാന്‍ഡര്‍ ജനറല്‍ ജോണ്‍ ക്യാമ്പ് ബെല്‍ പറഞ്ഞു. നേരത്തെ താലിബാനുമായി അഫ്ഗാന്‍ ഒന്നാം വട്ട സമാധാന ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷം മറ്റൊരു സമാധാന ചര്‍ച്ചക്ക് കൂടി ഇരുവിഭാഗവും സന്നദ്ധമാകുകയും ചെയ്തിരുന്നു. ഇതിനിടക്കാണ് താലിബാന്‍ നേതാവ് മുല്ലാ ഉമറിന്റെ മരണ വാര്‍ത്ത പുറത്തുവന്നത്. ഇതേ തുടര്‍ന്ന് ചര്‍ച്ച നീട്ടിവെക്കുകയായിരുന്നു.