വേണം, നിയമ നിര്‍മാണം

Posted on: August 19, 2015 6:00 am | Last updated: August 19, 2015 at 12:49 am
SHARE

പലിശാധിഷ്ഠിത ലാഭനഷ്ട പങ്കാളിത്ത സമ്പ്രദായങ്ങളുടെ ആപേക്ഷിക കാര്യക്ഷമത താരതമ്യം ചെയ്യാന്‍ നാല് മാനദണ്ഡങ്ങള്‍ പരിചയപ്പെടുത്തപ്പെട്ടിട്ടുണ്ട്.
1. ഉത്പാദനക്ഷമത (Productive Effeciency )
2. വിനിയോഗക്ഷമത (Allocative Effeciency)
3.വിതരണക്ഷമത (Distributive Effeciency)
4.സ്ഥിതീകരണക്ഷമത (Stabilisation Effeciency )
സമ്പദ്ഘടനയില്‍ നിലനില്‍ക്കുന്ന മുഴുവന്‍ ഉത്പാദന സാധ്യതകളേയും ആവശ്യമായ നിക്ഷേപത്തിലൂടെ പ്രയോജനകരമായി സാക്ഷാത്കരിക്കാനുള്ള ധനകാര്യമേഖലയുടെ പ്രാപ്തിയാണ് ഉത്പാദനക്ഷമത കൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ കുറഞ്ഞ ലാഭവരുമാന നിരക്കില്‍ പോലും നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ സാധിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ ഉത്പാദനക്ഷമത വളരെ കൂടുതലായിരിക്കും.
ലാഭനഷ്ട പങ്കാളിത്ത സംവിധാനത്തില്‍ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും ഒരുപോലെ ആകര്‍ഷണീയമായ വ്യവസ്ഥയില്‍ ഉത്പാദനരംഗത്ത് മുതല്‍ മുടക്കാനും ഉത്പാദനം പരമാവധി വര്‍ധിപ്പിക്കാനും സാധിക്കും. ധനകാര്യ സ്ഥാപനങ്ങളുടെ മേല്‍നോട്ടവും നിരീക്ഷണവും ഉള്ളതുകൊണ്ട് നഷ്ടസാധ്യതകള്‍ ഒഴിവാക്കാനും ലാഭം പരമാവധി വര്‍ധിപ്പിക്കാനും സാധിക്കും. മാത്രമല്ല വായ്പകള്‍ സമയബന്ധിതമായി തിരിച്ചടക്കാനുള്ള സംവിധാനങ്ങളും ഉണ്ടായിരിക്കും.
സമൂഹത്തില്‍ ലഭ്യമായ സാമ്പത്തിക-സാമ്പത്തികേതര ദുര്‍ലഭ വിഭവങ്ങള്‍ ഏറ്റവും ഉപയുക്തമായ രീതിയില്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നതിനെയാണ് വിനിയോഗക്ഷമത കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി അവരോഹണക്രമത്തില്‍ സാധ്യതകള്‍ മനസ്സിലാക്കി ലക്ഷ്യം നിര്‍ണയിക്കുകയും മുന്‍ഗണനാക്രമത്തില്‍ ലാഭകരമായ പദ്ധതികള്‍ തീരുമാനിക്കുകയും ചെയ്യേണ്ടതുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള ലാഭകരമായ സംരംഭങ്ങളായിരിക്കും കൂടുതല്‍ കാര്യക്ഷമമായത്.
ഉത്്പാദന സംരംഭത്തിലെ ലാഭവും അപകട സാധ്യതകളും നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമിടയില്‍ നീതിയുക്തമായി വിതരണം ചെയ്യുന്നതിനാണ് വിതരണക്ഷമത എന്ന് പറയുന്നത്. പല തലങ്ങളില്‍ നിന്നുകൊണ്ട് ഉത്പാദന പ്രക്രിയകളില്‍ പങ്കാളിത്തം വഹിക്കുന്ന ഘടകങ്ങള്‍ എന്നതിലേക്ക് നേട്ടവും കോട്ടവും എല്ലാവരും പങ്കിടേണ്ടതുണ്ട്. ഒരു വിഭാഗത്തിന് മേല്‍ മാത്രം നഷ്ടം അടിച്ചേല്‍പ്പിക്കുന്നതും ഒരു ഘടകം മാത്രം ലാഭം എടുക്കുന്നതും നീതിയുക്തമല്ല.
സമ്പദ്ഘടനയുടെ ചാക്രിക വ്യതിയാനങ്ങളെ സമ്പദ്ഘടനയില്‍ നിലനില്‍ക്കുന്ന മുഴുവന്‍ ഉത്പാദന സാധ്യതകളേയും ആവശ്യമായ നിക്ഷേപത്തിലൂടെ പ്രയോജനകരമായി സാക്ഷാത്കരിക്കാനുള്ള ധനകാര്യമേഖലയുടെ പ്രാപ്തിയാണ് ഉത്പാദനക്ഷമത കൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ കുറഞ്ഞ ലാഭ വരുമാന നിരക്കില്‍ പോലും നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ സാധിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ ഉത്പാദനക്ഷമത വളരെ കൂടുതലായിരിക്കും. സമ്പദ്ഘടനയുടെ ചാക്രിക വ്യതിയാനങ്ങളെ (Cyclical Changes ) തരണം ചെയ്ത് സ്ഥിരത നിലനിര്‍ത്താനുള്ള ധനകാര്യമേഖലയുടെ പ്രാപ്തിയാണ് സ്ഥിതീകരണക്ഷമതകൊണ്ട് വിവക്ഷിക്കപ്പെടുന്നത്.
വായ്പാനിരക്കും പണത്തിന്റെ ഒഴുക്കും തമ്മില്‍ നേരിട്ടുള്ള ബന്ധം ഉണ്ടാകുകയും സ്വയം ക്രമീകരണ ശേഷി ധനകാര്യമേഖലയില്‍ അന്തര്‍ലീനമാകുകയും ചെയ്താല്‍ നിക്ഷേപരംഗത്തെ സമ്മര്‍ദം ലഘൂകരിക്കപ്പെടുകയും സമ്പദ്ഘടനയുടെ സൈക്ലിക്കല്‍ വ്യതിയാനം അപ്രസക്തമാകുകയും ചെയ്യും. വായ്പാനിരക്ക് സ്ഥിരവും നിര്‍ണിതവുമാണെങ്കില്‍ അത് നിക്ഷേപരംഗത്ത് അസ്ഥിരതക്ക് കാരണമാകും.
ഉത്പാദനക്ഷമത
ഉത്പാദനക്ഷമതുന്നതിനാല്‍ ശരാശരി വരുമാനം കുറയുന്നു. തന്നിമിത്തം സ്ഥിര പ്രത്യയ സമ്പ്രദായത്തിന് കീഴില്‍ കൂടുതല്‍ നിക്ഷേപം പ്രതീക്ഷിക്കുന്നത് അസ്ഥാനത്താണ്.
വിഭേദക പ്രത്യയ സമ്പ്രദായത്തില്‍ (Variable Return Mechanism) നിക്ഷേപം വര്‍ധിക്കുമ്പോള്‍ ചില മേഖലകളില്‍ സ്ഥിരവരുമാനത്തേക്കാള്‍ ലാഭം കുറയുമെങ്കിലും ഉയര്‍ന്ന ലാഭമുണ്ടാക്കുന്ന മേഖലകളുമുള്ളതിനാല്‍ സ്ഥിരവരുമാനത്തേക്കാള്‍ കൂടിയ ലാഭവിഹിതം നിലനിര്‍ത്താന്‍ സഹായിക്കും. അക്കാരണത്താല്‍ നിക്ഷേപം എത്രവേണമെങ്കിലും വര്‍ധിപ്പിക്കാന്‍ സാധിക്കുന്നു.
വിനിയോഗക്ഷമത
ഡോക്ടര്‍ നജാത്തുല്ലാ സിദ്ദീഖി തന്റെ എക്കണോമിക്‌സ് ഓഫ് പ്രോഫിറ്റ് ഷെയറിംഗ് ഇന്‍ ഫിസ്‌കല്‍ പോളിസി റിസോര്‍സ് അലോക്കേഷന്‍ ഇന്‍ ഇസ്‌ലാം‘എന്ന കൃതിയില്‍ വിഭേദക പ്രത്യയ സമ്പ്രദായത്തിന് മുഴുവന്‍ ക്ഷേമ നിബന്ധനകളും സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്നും സ്ഥിര പ്രത്യയ സമ്പ്രദായത്തിന് അത് സാധ്യമല്ലെന്നും സമര്‍ഥിക്കുന്നുണ്ട്. ലാഭനഷ്ട പങ്കാളിത്തത്തിന്‍ കീഴില്‍ പദ്ധതികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ലാഭലഭ്യതയുടെ അടിസ്ഥാനത്തില്‍ അവയെ അവരോഹണ ക്രമത്തില്‍ സംവിധാനിച്ച് മറ്റ് നിബന്ധനകളെല്ലാം പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു. അതുകൊണ്ട് എല്ലാ മേഖലകളിലും വിഭവ വിനിയോഗം നടത്താനും കാര്യക്ഷമത വര്‍ധിപ്പിക്കാനും സാധിക്കുന്നു.
വിതരണക്ഷമത
പങ്കാളിത്ത വ്യവസ്ഥയില്‍ ധനവിനിമയത്തിലും ഉത്പാദനത്തിലും പങ്കെടുക്കുന്ന എല്ലാവര്‍ക്കും നീതിയുക്തമായി വരുമാന വിതരണം ഉറപ്പാക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍ സിദ്ദീഖി മേല്‍ കൃതിയില്‍ വ്യക്തമാക്കുന്നുണ്ട്. ലാഭം പങ്കിടാന്‍ സംരംഭകനും ബേങ്കിനും നിക്ഷേപകനുമിടയില്‍ വ്യക്തമായ അനുപാതം നിര്‍ണയിക്കുക വഴി അവര്‍ക്കിടയില്‍ നേരിട്ടുള്ള ബന്ധം രൂപപ്പെടുന്നു. സംരംഭം ലാഭകരമായാലും നഷ്ടത്തിലായാലും പരസ്പരം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതിനാല്‍ വിതരണക്ഷമത ഉറപ്പാണ്.
സ്ഥിതീകരണക്ഷമത
സലിം യു ചിസ്തി Relative Stability of Intrest fre Economy എന്ന പ്രബന്ധത്തില്‍ വിഭേദക പ്രത്യയ സമ്പ്രദായത്തില്‍ ചാക്രിക വ്യതിയാനങ്ങളെ തരണം ചെയ്യാന്‍ ആവശ്യമായ സ്ഥിതീകരണ ശേഷി അന്തര്‍ലീനമായിട്ടുണ്ടെന്നും സ്ഥിതി പ്രത്യയ സമ്പ്രദായം നിക്ഷേപ അസ്ഥിരതയുടെ അടിസ്ഥാന കാരണമാണെന്നും അത് ചാക്രിക വ്യതിയാനമേറ്റുന്നു എന്നും സ്പഷ്ടമാക്കുന്നു. സാമ്പത്തിക വരുമാനവും പലിശ ബാധ്യതയും തമ്മിലുള്ള അന്തരം അസ്ഥിരതക്ക് കാരണമാകുകയും അത് ചാക്രിക വ്യതിയാനങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഒരു സംരംഭത്തില്‍ നിന്നുള്ള ലാഭം അനിശ്ചിതവും തിരിച്ചടക്കേണ്ട പലിശ നിശ്ചിതവുമാണ്. ചാക്രിക വ്യതിയാനങ്ങള്‍ക്കനുസരിച്ച് ഈ അന്തരം വര്‍ധിക്കുകയും ചെയ്യുന്നു. പക്ഷേ ലാഭനഷ്ട പങ്കാളിത്തത്തിന് കീഴില്‍ വരുമാനവും ബാധ്യതയും നേരിട്ട് ബന്ധപ്പെടുന്നു. അത് ചാക്രിക വ്യതിയാനത്തെ ബാധിക്കുന്നില്ല.
നിക്ഷേപങ്ങളുടെ വര്‍ധനവ്, വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം സാമ്പത്തിക സ്ഥിരതയിലും നീതിയിലും അധിഷ്ഠിതമായ വിതരണം എന്നീ മേഖലകളില്‍ മികച്ച പങ്ക് വഹിക്കാനാവുന്ന ലാഭനഷ്ട പങ്കാളിത്ത ബേങ്കിംഗ് സംവിധാനത്തിന് നിയമനിര്‍മാണത്തിലൂടെ അനുമതി നല്‍കാന്‍ ഭരണകൂടങ്ങള്‍ മുന്നോട്ടുവരേണ്ടതുണ്ട്. ഇന്ത്യയില്‍ ഏകദേശം 160 ഓളം റജിസ്‌ട്രേഡ് സ്ഥാപനങ്ങള്‍ പലിശരഹിത ബേങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, ഇത്തരം പ്രൈവറ്റ് സ്ഥാപനങ്ങള്‍ക്ക് ബേങ്കിംഗ് നിക്ഷേപങ്ങളുടെ വര്‍ധനവ്, വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം, സാമ്പത്തിക സ്ഥിരതയിലും നീതിയിലും അധിഷ്ഠിതമായ വിതരണം എന്നീ മേഖലകളില്‍ മികച്ച പങ്ക് വഹിക്കാനാകുന്ന ലാഭനഷ്ട പങ്കാളിത്ത ബേങ്കിംഗ് സംവിധാനത്തിന് നിയമനിര്‍മാണത്തിലൂടെ അനുമതി നല്‍കാന്‍ ഭരണകൂടങ്ങള്‍ മുന്നോട്ടുവരേണ്ടതുണ്ട്. ഇന്ത്യയില്‍ ഏകദേശം 160 ഓളം രജിസ്‌ട്രേഡ് സ്ഥാപനങ്ങള്‍ പലിശരഹിത ബേങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ ഇത്തരം പ്രൈവറ്റ് സ്ഥാപനങ്ങള്‍ക്ക് ബേങ്കിംഗ് ഉള്‍ക്കൊള്ളുന്ന എല്ലാ ഉപകരണങ്ങളും പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയില്ല. ഗവണ്‍മെന്റ് അംഗീകാരവും റിസര്‍വ് ബേങ്ക് റഗുലേഷനും നടപ്പിലായാല്‍ എല്ലാ ഷെഡ്യൂള്‍ഡ് നാഷണലൈസ്ഡ് ബേങ്കുകള്‍ക്കും മറ്റ് പല രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും സുഗമമായി ഈ സംവിധാനം നടപ്പാക്കാന്‍ സാധിക്കും.
(അവസാനിച്ചു)

ലേഖകന്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ അപ്ലെയ്ഡ് എക്കണോമിക്‌സില്‍നിന്നും ഇസ്‌ലാമിക് ബേങ്കിംഗില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക് ഫൈനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പറാണ്.

LEAVE A REPLY

Please enter your comment!
Please enter your name here