Connect with us

Kozhikode

കഞ്ചാവ് വില്‍പ്പന സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

Published

|

Last Updated

മുക്കം: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തി വരുന്ന സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കഞ്ചാവ് മൊത്ത വില്‍പ്പന നടത്തുന്ന രണ്ടംഗ സംഘത്തെയാണ് പന്നിക്കോട് വെച്ച് പിടികൂടിയത്. ഇന്നലെ രാവിലെ പത്ത് മണിയോടെ യാണ് സംഭവം. മദ്യമയക്കുമരുന്ന് മാഫിയക്കെതിരെ പന്നിക്കോട്ടെ നാട്ടുകാര്‍ സാംസ്‌കാരിക സംഘടനയായ ഹീറോസിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായമ രുപവത്കരിച്ച് പ്രവര്‍ത്തിച്ച വരികയാണ്.ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവും വില്‍പ്പനക്കാരനെയും പിടികൂടിയത്. കോഴിക്കോട്, മലപ്പുറം ജില്ലയുടെ അതിര്‍ത്തി പ്രദേശമായ പഴംപറമ്പില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ എത്തിയപ്പോള്‍ രണ്ട് പേര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് പിന്തുടര്‍ന്ന് വലിയ പറമ്പില്‍ വെച്ച് ഒരാളെ പിടികൂടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മഞ്ചേരിയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇയാള്‍ നാട്ടുകാരോട് പറഞ്ഞു. ഇവരെ മുക്കം പോലീസ് കസ്റ്റഡിയിലെ എടുത്തു. വലിയപറമ്പ സ്വദേശി പുളക്കച്ചാല്‍ അഫ്‌സല്‍(22) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് ഒമ്പത് കെട്ട് കഞ്ചാവാണ് പിടികൂടിയത്.

Latest