മാങ്കാവിലെ കുടിവെള്ള പൈപ്പ് മാറ്റല്‍ പാതിവഴിയില്‍ മുടങ്ങി

Posted on: August 18, 2015 2:04 pm | Last updated: August 18, 2015 at 2:04 pm
SHARE

മാങ്കാവ്: ബൈപ്പാസ് റോഡില്‍ കുടിവെള്ള പൈപ്പ് പുനഃസ്ഥാപിക്കുന്ന ജോലി ചോര്‍ച്ച നിര്‍ത്താനാകാതെ പാതി വഴിയില്‍ മുടങ്ങി. കൂളിമാട് ഭാഗത്ത് നിന്ന് പന്തീരാങ്കാവ് പെരുമണ്ണ തുടങ്ങിയ ഏരിയകളിലേക്കുള്ള കുടിവെള്ളമാണ് മാസത്തോളമായി റോഡില്‍ പരന്നൊഴുകുന്നത്. റോഡില്‍ കുഴിയെടുത്ത ഭാഗങ്ങളില്‍ സുരക്ഷ ഡിവൈഡറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മീഞ്ചന്ത ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സൗകര്യം തീരെ കുറവാണ്. എതിര്‍ദിശയില്‍ നിന്ന് വരുന്ന സ്വകാര്യ ബസുകളും വലിയ വാഹനങ്ങളും അതിവേഗതയില്‍ തെറ്റായ ദിശയിലൂടെ കടന്നുപോകുന്നതും റോഡില്‍ കുഴിയെടുത്ത മണ്‍കൂനയും ചെളിവെള്ളവും അപകടം ക്ഷണിച്ചുവരുത്തുന്നുണ്ട്. വളയനാട് ഭാഗത്തേക്ക് പോകുന്ന റോഡിന്റെ ഡൈവേര്‍ഷന്‍ തുടങ്ങുന്ന വളവുള്ള ഭാഗമായതിനാല്‍ അപകട സാധ്യത വളരെ കൂടുതലാണ്. കഴിഞ്ഞ ആഴ്ചയില്‍ ഇവിടെ പത്ത് അടിയോളം താഴ്ചയുള്ള കുഴിയെടുക്കുന്നത് നഗരത്തില്‍ ദിവസം മുഴുവന്‍ ഗതാഗത സ്തംഭനമുണ്ടാക്കിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here