രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുവ്‌റ മുഖര്‍ജി അന്തരിച്ചു

Posted on: August 18, 2015 11:49 am | Last updated: August 19, 2015 at 3:44 pm
SHARE

maxresdefault

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യയും രാജ്യത്തെ പ്രഥമ വനിതയുമായ സുവ്‌റ
മുഖര്‍ജി അന്തരിച്ചു. രാവിലെ 10.51നായിരുന്നു അന്ത്യമെന്നു രാഷ്ട്രപതി ഭവന്‍ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം ഏഴിനായിരുന്നു ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1940 സെപ്റ്റംബര്‍ 17ന് ജനിച്ച ഇവര്‍ 1957 ജൂലൈ 13നാണ് പ്രണബ് മുഖര്‍ജിയെ വിവാഹം ചെയ്തത്. നല്ലൊരു പാട്ടുകാരിയായിരുന്ന ഇവര്‍ ചിത്രകലയിലും കഴിവ് തെളിയിച്ചിരുന്നു.
ശര്‍മിഷ്ട, അഭിജിത്, ഇന്ദ്രജിത് എന്നിവര്‍ മക്കളാണ്.