മുഅല്ലിം ശാക്തീകരണം 13 കേന്ദ്രങ്ങളില്‍ ഇന്നുമുതല്‍

Posted on: August 18, 2015 4:47 am | Last updated: August 17, 2015 at 9:48 pm
SHARE

കാസര്‍കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ശാക്തീകരണ ഭാഗമായി 13 കേന്ദ്രങ്ങളില്‍ മുഅല്ലിം സംഗമങ്ങള്‍ നടക്കും. ഇന്ന് രാവിലെ ഏഴുമണിക്ക് മഞ്ചേശ്വരം-ദുര്‍ഗിപ്പള്ള, പുത്തിഗെ -മുഹിമ്മാത്ത്, ദേലംപാടി-പള്ളങ്കോട്, 22ന് കുമ്പള-ലത്വീഫിയ്യ, 24ന് വൊര്‍ക്കാടി-കോളിയൂര്‍പദവ്, കാഞ്ഞങ്ങാട്-തെക്കേപ്പുറം, 25ന് ബദിയഡുക്ക-അപ്പര്‍ ബസാര്‍, തൃക്കരിപ്പൂര്‍ -മുജമ്മഅ്, പൈവളിഗെ -ബായാര്‍, ബേഡഡുക്ക-മരുതടുക്കം, 26ന് കാസര്‍കോട്-പള്ളം, പരപ്പ-ക്ലായിക്കോട്, ദേളി-സഅദിയ്യ എന്നിവിടങ്ങളില്‍ നടക്കും. വിവിധ കേന്ദ്രങ്ങളില്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, ഇബ്‌റാഹിം സഖാഫി അര്‍ളടുക്ക, അശ്‌റഫ് സഅദി ആരിക്കാടി, ഹനീഫ് സഅദി മഞ്ഞംപാറ, അബ്ദുല്‍ഖാദിര്‍ സഅദി ചുള്ളിക്കാനം, ഇല്യാസ് കൊറ്റുമ്പ, ലത്വീഫ് മൗലവി, പി കെ അബ്ദുല്ല മൗലവി, ഇബ്‌റാഹിം സഅദി എന്നിവര്‍ നേതൃത്വം നല്‍കും.