അഞ്ച് മാസം മുട്ടയിട്ടു; പിന്നെ പൂവനായി

Posted on: August 17, 2015 11:59 pm | Last updated: August 17, 2015 at 11:59 pm
SHARE

poovankozhiതിരൂര്‍: തുടര്‍ച്ചയായി മുട്ടയിട്ട പിടക്കോഴി പൂവനായി മാറിയ അത്ഭുതം വിശ്വസിക്കാനാകാതെ വീട്ടുകാര്‍. മങ്ങാട്ടിരി തിരുനിലകണ്ടി ഉണ്ണി എന്ന മാധവന്റെ വീട്ടില്‍ വളര്‍ത്തുന്ന പിടക്കോഴിയാണ് പതിയെ പൂവന്‍ കോഴിയായി മാറിയത്. പിടക്കോഴിയില്‍ കണ്ട മാറ്റം വീട്ടുകാര്‍ ആദ്യമൊന്നും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ അങ്കവാലും പൂവും വളര്‍ന്ന് ലക്ഷണമൊത്ത പൂവനായതോടെ വീട്ടുകാര്‍ക്ക് വിശ്വസിക്കേണ്ടി വന്നു.
രണ്ട് വര്‍ഷം മുമ്പാണ് മാധവന്‍ പിടക്കോഴിയെ വാങ്ങിയത്. ഇതിന് ശേഷം കഴിഞ്ഞ അഞ്ച് മാസം മുമ്പ് വരെ ഈ കോഴിയില്‍ നിന്നും മുട്ട ലഭിച്ചിരുന്നു. പിന്നീട് കോഴി തീരെ മുട്ട ഇടാതായി. അഞ്ച് മാസത്തിനിടക്ക് പതിയെ അങ്കവാലും പൂവും മുളച്ചു. ഓരോ മാസവും കോഴിയില്‍ ഉണ്ടായ മാറ്റം വീട്ടുകാര്‍ അയല്‍ വാസിയെ കാണിച്ചിരുന്നു. കേട്ടറിഞ്ഞവരെല്ലാം മാധവന്റെ വീട്ടില്‍ കോഴിയെ കാണാനെത്തുന്നുണ്ട്. പൂവും വാലും മാത്രമല്ല ഇപ്പോള്‍ നീട്ടിയുള്ള കൂവലും തുടങ്ങിയിട്ടുണ്ട് മാധവന്റെ കോഴി.

LEAVE A REPLY

Please enter your comment!
Please enter your name here