മലയാളികളെ മലയാളത്തില്‍ അഭിസംബോധന ചെയ്ത് മോദി

Posted on: August 17, 2015 10:41 pm | Last updated: August 17, 2015 at 10:41 pm
SHARE

modi dubai speechദുബൈ: പ്രവാസി മലയാളികളെ മലയാളത്തില്‍ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രിയുടെ ദുബൈ പ്രസംഗം. എല്ലാ മലയാളി സഹോദരന്‍മാര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ എന്ന് മോദി മലയാളത്തില്‍ പറഞ്ഞു. അമ്പതിനായിരത്തോളം പേരാണ് മോദിയുടെ പ്രസംഗം ശ്രവിക്കാനായി ദുബൈ സ്റ്റേഡിയത്തിലെത്തിയത്.

ദുബൈയില്‍ താന്‍ ഒരു മിനി ഇന്ത്യയെ കാണുന്നു എന്ന് മോദി പറഞ്ഞു. ദുബൈയിലെ പ്രവാസികള്‍ ഇന്ത്യയുടെ അഭിമാനമാണെന്ന് മോദി പറഞ്ഞു. തന്റെ മുന്‍ഗാമികള്‍ യു എ ഇ സന്ദര്‍ശിക്കാതിരുന്നതിനെ മോദി വിമര്‍ശിച്ചു.