ബാങ്കോക്കില്‍ സ്‌ഫോടനം: 12 മരണം

Posted on: August 17, 2015 8:42 pm | Last updated: August 18, 2015 at 12:29 am
SHARE

bankok-blast-

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ വ്യാപാര കേന്ദ്രത്തില്‍ ബോംബാക്രമണം. സംഭവത്തില്‍ 27 പേര്‍ കൊല്ലപ്പെടുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി. പ്രാദേശിക സമയം രാത്രി 7.10ന് എറവാന്‍ മഠത്തിനടുത്തായിരുന്നു സ്‌ഫോടനം. ക്ഷേത്രത്തിനടുത്തായി നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്കാണ് പൊട്ടിത്തെറിച്ചത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. തലസ്ഥാന നഗരത്തില്‍ ഏറ്റവും തിരക്കുള്ള സ്ഥലമാണ് ഇറാവന്‍ ക്ഷേത്ര പരിസരം. തൊട്ടടുത്തായി ഷോപ്പിംഗ് മാളും വാണിജ്യസ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. തായ്‌കോം പ്രൊഡക്ഷന്‍ സര്‍വീസിന്റെ മേധാവി എറിക് സെല്‍ദന്‍ സ്‌ഫോടന സ്ഥലത്ത് നിന്ന് 100 മീറ്റര്‍ അകലെയുണ്ടായിരുന്നു. പൊട്ടിത്തെറിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ ഞാന്‍ ഹ്യാത്ത് ഹോട്ടലില്‍ രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഹോട്ടലിലെ എല്ലാവരും പേടിച്ച് വിറക്കുകയും മുഴുവന്‍ ജനവാതിലുകളും അടച്ചിടുകയും ചെയ്തു. ഏഴോ എട്ടോ ജഡങ്ങള്‍ പൊതിഞ്ഞ നിലയിലായി കണ്ടുവെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.