മാണിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണം കോടിയേരി

Posted on: August 17, 2015 7:40 pm | Last updated: August 17, 2015 at 7:40 pm
SHARE

kodiyeriതൃശൂര്‍: മാണി കോഴ വാങ്ങിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആവശ്യമെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ തുടരന്വേഷണം നടത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് തള്ളി മാണിക്ക് അനുകൂലമായി നിലപാടെടുത്ത വിജിലന്‍സ് ഡയറക്ടറെ പുറത്താക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.