പി എസ് സി നിയമനം ഉറപ്പായവരില്‍ നിന്ന് 1000 രൂപ ഈടാക്കും

Posted on: August 17, 2015 6:47 pm | Last updated: August 17, 2015 at 6:47 pm
SHARE

pscതിരുവനന്തപുരം: പി എസ് സി നിയമനം ഉറപ്പായവരില്‍ നിന്നും 1000 രൂപ ഈടാക്കാന്‍ തീരുമാനം. ഇന്നു ചേര്‍ന്ന പി എസ് സി യോഗമാണ് തീരുമാനമെടുത്തത്. ചിലവ് കുറക്കുന്നതടക്കമുള്ള 20 നിര്‍ദേശങ്ങളാണ് യോഗം പരിഗണിച്ചത്.

അഡൈ്വസ് മെമ്മോ കിട്ടിയവരില്‍ നിന്നാണ് ഫീസ് ഈടാക്കുക. പരീക്ഷാ ഹാളില്‍ പരീക്ഷാര്‍ഥികളുടെ എണ്ണം 20ല്‍ നിന്നും 30 ആക്കി ഉയര്‍ത്താനും പി എസ് സി തീരുമാനിച്ചു.