‘നിങ്ങളൊക്കെ കേരളീയരാണോ’

Posted on: August 17, 2015 6:28 pm | Last updated: August 17, 2015 at 6:28 pm
SHARE

10403098_10153042266307864_5541025996014603982_nഅബുദാബി: ‘ആപ് ലോക് കേരള സേ ഹെ? (നിങ്ങളൊക്കെ കേരളത്തില്‍ നിന്നാണോ)’. പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്കാഡ് സിറ്റിയില്‍ തൊഴിലാളികള്‍ക്കിടയില്‍ എത്തിയപ്പോള്‍ മലയാളികളെ കണ്ട് ചോദിച്ചു. അല്‍ ഹുസ്ന്‍ ഗ്യാസ് തൊഴിലാളികളായ കൊച്ചി സ്വദേശി അഫീഫ്, പാലക്കാട് സ്വദേശി സുകുമാരന്‍, കൊല്ലം സ്വദേശി രതീഷ് തുടങ്ങിയവരോടാണ് പ്രധാനമന്ത്രി കുശലം പറഞ്ഞത്.
ശൈഖ് സായിദ് മസ്ജിദ് സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി ഐക്കാഡ് സിറ്റിയില്‍ എത്തിയത്. ഇവിടെ അദ്ദേഹത്തെ കാത്ത് നിരവധി കമ്പനികളിലെ തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു അവര്‍. അവര്‍ ആഹ്ലാദത്തോടെയും കൈയടിയോടെയും കൂടിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഐക്കാഡ് സിറ്റി അധികൃതരും പ്രധാനമന്ത്രിയോട് പ്രത്യേക നന്ദി പറഞ്ഞു.
താങ്കളുടെ രാജ്യത്ത് നിന്നുള്ള ഒട്ടനവധി ആളുകള്‍ ഇവിടെയുണ്ടെന്നും അവരുടെ ശ്രമഫലമായാണ് ഇവിടെ പുരോഗതി ഉണ്ടാകുന്നതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഞാനാണ് നിങ്ങളോട് നന്ദി പറയേണ്ടതെന്ന് മോദി പ്രതികരിക്കുകയുണ്ടായി. കാരണം തൊഴിലാളികളെ നല്ല നിലയിലാണ് ഇവിടെ പരിചരിക്കുന്നതെന്നും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുത്തതിന് നന്ദിയുണ്ടെന്നും പ്രധാന മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള വിവിധ മാധ്യമ പ്രതിനിധികള്‍ തൊഴിലാളികളില്‍ നിന്ന് വിശദാംശങ്ങള്‍ തേടുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. ഒരു ഉത്സാവന്തരീക്ഷമാണ് ഐക്കാഡ് സിറ്റിയില്‍ ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here