സി ബി എസ് ഇ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു

Posted on: August 17, 2015 3:13 pm | Last updated: August 18, 2015 at 12:33 am
SHARE

MEDICAL ENTRANCEന്യൂഡല്‍ഹി: കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സി ബി എസ് ഇ രണ്ടാമതും നടത്തിയ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന ഫലം പ്രസിധീകരിച്ചു. ജൂലായ് 25ന് നടത്തിയ പരീക്ഷയുടെ ഫലമാണ് പുറത്തു വിട്ടിരിക്കുന്നത്. പരീക്ഷാഫലം സി ബി എസ് ഇയുടെ വെബ് സൈറ്റായ cbseresults.nic.in ല്‍ ലഭ്യമാണ്. രാജ്യത്തെ പ്രധാന മെഡിക്കല്‍ കോളേജുകളിലെ 3,800 സീറ്റുകളിലേക്കാണ് ഈ പരീക്ഷയിലെ ഉന്നത റാങ്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുക. രാജ്യത്തെ മൊത്തം മെഡിക്കല്‍ സീറ്റുകളുടെ പതിനഞ്ച് ശതമാനം വരുമിത്.

മെയ് മാസത്തില്‍ നടന്ന പരീക്ഷയില്‍ വന്‍തോതില്‍ കൃത്രിമം നടന്നതിനെ തുടര്‍ന്ന് പരീക്ഷ രണ്ടാമതും നടത്താന്‍ സുപ്രീം കോടതി സി.ബി.എസ്.ഇയോട് ആവശ്യപ്പെട്ടിരുന്നു. ആഗസ്ത് പതിനഞ്ചിന് മുമ്പായി റിസല്‍റ്റ് പുറത്തു വിടണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. കോപ്പിയടി അടക്കമുള്ള കൃത്രിമ നടപടികള്‍ തടയുന്നതിനായി വേണ്ട നടപടികള്‍ കൈക്കൊണ്ട ശേഷമാണ് ബോര്‍ഡ് രണ്ടാമത് പരീക്ഷ നടത്തിയത്.