ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ലെന്ന് മന്ത്രി കെ ബാബു

Posted on: August 17, 2015 12:12 pm | Last updated: August 17, 2015 at 6:59 pm
SHARE

babu

വിഴിഞ്ഞം വിഷയത്തില്‍ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ സാധിക്കില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി കെ ബാബു. ഇടതു ഭരണകാലത്തും വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിന് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും പ്രതിപക്ഷത്തിന്റെ നിലപാട് സംസ്ഥാന വികസന താത്പര്യത്തിന് യോജിച്ചതല്ലാതിരുന്നതിനാലാണ് അന്നത് നടക്കാതെ പോയത്. പദ്ധതിയോട് ആത്മാര്‍ഥതയും താത്പര്യവുമുള്ളവര്‍ കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ സഹകരിക്കേണ്ടതാണെന്നും മന്ത്രി ബാബു മാധ്യമങ്ങളോട് പറഞ്ഞു.

യു ഡി എഫ് സര്‍ക്കാറാണ് വിഴിഞ്ഞം പദ്ധതി മുന്നോട്ട് കൊണ്ടുപോയത്. എന്നുവെച്ച് ഇത് സര്‍ക്കാറിന്റെ വിജയമാണെന്ന് പറയുന്നില്ല. ഇത് ജനങ്ങളുടെ വിജയമാണെന്നും ബാബു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here