അബൂദാബിയില്‍ ക്ഷേത്രം പണിയാന്‍ അനുമതി നല്‍കുമെന്ന് യു എ ഇ

Posted on: August 17, 2015 9:17 am | Last updated: August 17, 2015 at 6:59 pm
SHARE

Temple of the Emeraldഅബൂദബി: അബുദാബിയില്‍ ഹിന്ദുമത വിശ്വാസികള്‍ക്ക് അമ്പലം പണിയുവാന്‍ അനുമതി നല്‍കാമെന്ന് യു എ ഇ സര്‍ക്കാറിന്റെ ഉറപ്പ്. ഇതിനായി സര്‍ക്കാര്‍ സ്ഥലം നല്‍കും. വിദേശ കാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലീടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. അബൂദബിയിലെ ഹിന്ദു സമൂഹത്തിന്റെ നീണ്ട നാളത്തെ കാത്തിരിപ്പാണ് സഫലമാകുന്നതെന്ന് ട്വീറ്റില്‍ പറയുന്നു. അമ്പലം പണിയാന്‍ അനുമതി നല്‍കിയതിന് മോദിയും ട്വീറ്റിലൂടെ ഭരണകൂടത്തിന് നന്ദിയറിയിച്ചു.