Connect with us

National

മൈഗ്രേറ്റ് നിയമം: ട്രാവല്‍ ഉടമകള്‍ നിയമയുദ്ധത്തിന്ന്

Published

|

Last Updated

മുംബൈ: എമിഗ്രേഷന്‍ ക്ലിയറന്‍സിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ഇ മൈഗ്രേറ്റ് സംവിധാനത്തിലെ അപാകതകള്‍ക്കെതിരെ ട്രാവല്‍ ഏജന്റുമാര്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചു. വിദേശത്തേക്ക് ജോലിക്ക് പോവാന്‍ തെയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികളെ വിഷമവൃത്തത്തിലാക്കിയ ഇ മൈഗ്രേറ്റ് സംവിധാനത്തിലെ ഫോറിന്‍ എംബ്ലോയര്‍ രജിസ്‌ട്രേഷനെതിരായാണ് ഏജന്‍സികള്‍ നിയമനടപടിയുമായി രംഗത്ത് വന്നത്.വിസ സ്റ്റാമ്പ് ചെയതതും അല്ലാത്തതുമായ ഉദ്യോഗാര്‍ഥികളാണ് ഈ സംവിധാനത്തില്‍ വലഞ്ഞത്.
നിയമപ്രകാരം തൊഴിലുടമ അദ്ദേഹത്തിന്റെയും നടത്തുന്ന സ്ഥാപനത്തിന്റെയും നല്‍കുന്ന വിസയുടെയും വിശദവിവരങ്ങള്‍ ഇ മൈഗ്രേറ്റ് സംവിധാനത്തില്‍ അപ്‌ലോഡ് ചെയ്യണം. ഇതിന്റ ഒറിജിനല്‍ രേഖകള്‍ ഇന്ത്യന്‍ എംബസിയില്‍ സമര്‍പ്പിക്കുകയും വേണം. എംബസി അധികൃതര്‍ ഇതെക്കുറിച്ച് അന്വേഷിച്ച വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷമെ ഉദ്യോഗാര്‍ഥിക്ക് വിദേശത്തേക്ക് പോവാന്‍ കഴിയുകയുള്ളൂ. തൊഴിലുടമകള്‍ ഇത്തരം സങ്കീര്‍ണമായ സംവിധാനത്തില്‍ റജിസ്‌ട്രേഷന്‍ ചെയ്യാന്‍ തയ്യാറല്ലാത്തത് കൊണ്ട് എമിഗ്രേഷന്‍ സംവിധാനം നിശ്ചലമാണ്. ഇത് കാരണം വിസ സ്റ്റാമ്പ് ചെയ്ത് എമിഗ്രേഷന്‍ ക്ലിയറന്‍സിനു വേണ്ടി മാത്രം കാത്തുനില്‍ക്കുന്നവര്‍ അമ്പതിനായിരത്തോളം വരും.
ജൂണിലാണ് കേന്ദ്രസര്‍ക്കാര്‍ ഇ മൈഗ്രേറ്റ് സംവിധാനത്തില്‍ ഇത്തരമൊരു നിയമം കൊണ്ട് വന്നത്. ഇതുപ്രകാരം 85 ചോദ്യങ്ങള്‍ക്ക് വിദേശ തൊഴിലുടമകള്‍ മറുപടി നല്‍കണം. നിരവധി രേഖകളും അവര്‍ അപ്‌ലോഡ് ചെയ്യുകയും എംബസിയില്‍ നേരിട്ട് സമര്‍പ്പിക്കുകയും വേണം.
രേഖകള്‍ അപ്‌ലോഡ് ചെയ്യാന്‍ മാത്രം മണിക്കൂറെടുക്കും. അവര്‍ ഇത്തരം നിയമങ്ങളൊന്നും ഇല്ലാത്ത ശ്രീലങ്ക, പാക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഉദ്യോഗാര്‍ഥികളെ തേടുകയാണ്.
സഊദി അറേബ്യയിലേക്ക് പോകുന്ന ഉദ്യോഗാര്‍ഥികളാണ് ഏറെ വലയുന്നത്. ജിദ്ദയിലും റിയാദിലുമായി രണ്ട് ഇന്ത്യന്‍ എംബസികളാണുള്ളത്. കഷ്ടപ്പെട്ട് മണിക്കൂറുകള്‍കൊണ്ട് രേഖകള്‍ അപ്‌ലോഡ് ചെയ്യുകയും ചോദ്യാവലികള്‍ക്ക് മറുപടി നല്‍കുകയും ചെയ്ത് ഓണ്‍ലൈന്‍ റജിസ്റ്റര്‍ ചെയ്താലും ഐ ഡി നമ്പറും, അസ്സല്‍ രേഖകളും സമര്‍പ്പിക്കാന്‍ ആയിരം രണ്ടായിരം കിലോ മീറ്റര്‍ സഞ്ചരിക്കേണ്ടി വരും ഇന്ത്യന്‍ എംബസിയിലെത്താന്‍.
രേഖകള്‍ സമര്‍പിച്ചാല്‍ ഇവ പരിശോധിക്കാനും സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനും എംബസിയില്‍ ആവശ്യത്തിന് ജീവനക്കാരുമില്ല. പുതിയ നിയമത്തിനെതിരെ ട്രാവന്‍ ഏജന്‍സികള്‍ വിദേശ കാര്യ മന്ത്രാലയത്തിനും മറ്റും പരാതി നല്‍കി.പരിഹാരമാകാത്തിനെ തുടര്‍ന്നാണ് നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ഈസ്റ്റേണ്‍ ട്രേഡിലിങ്ക് ഉടമ അതുല്‍ റജീദ് റോയല്‍ ട്രാവല്‍സ് ഉടമ മുഹമ്മദ് മുസ്തഫ ഗ്ലോബസ് ട്രാവല്‍ ആന്റ് ടൂര്‍സ് ഉടമ സി വി അഷ്‌റഫ് സഫിയാട്രാവല്‍സ് ഉടമ സൈദ് മുഹമ്മദ് എന്നിവരാണ് മുംബൈ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്.
ജസ്റ്റിസ് വി എം കനാഡെ, ജസ്റ്റിസ് പി ബി കൊളാബവാല അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ കൂടി ഉള്‍പ്പെട്ടത് കൊണ്ട് സര്‍വീസ് പ്രൊവൈസറായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ റിപ്പോര്‍ട്ട് കൂടി ആവശ്യമാണെന്നും 14 ദിവസത്തെ സമയം അനുവദിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഗൗരവപരമായ പ്രശ്‌നമായതിനാല്‍ അടിയന്തിരമായെടുത്ത് അഞ്ച് ദിവസത്തിനകം മറുപടി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പരാതിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ അഡ്വ. കാംദാര്‍, അഡ്വ. ദീപാമണി എന്നിവരാണ് ഹാജരായത്.

---- facebook comment plugin here -----

Latest