Connect with us

International

കാണാതായ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Published

|

Last Updated

OLYMPUS DIGITAL CAMERA

ജക്കാര്‍ത്ത: പാപ്പുവ ന്യൂഗിനിയ മേഖലയില്‍ 54 യാത്രക്കാരുമായി കാണാതായ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഓക്‌സ്ബില്ലിലെ ബിന്റാഗ് ഹൈറേഞ്ച് മേഖലയില്‍ നിന്നും വിമാന അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രി വ്യക്തമാക്കി. കാണാതായ ട്രിഗാന എയറിന്റെ എ ടി ആര്‍ 42 എന്ന ടര്‍ബോപ്രോപ് വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഗ്രാമീണരാണ് വിമാന അവശിഷ്ടങ്ങള്‍ ആദ്യം കണ്ടത്. അപകടത്തില്‍ നിന്നും ആരെങ്കിലും രക്ഷപ്പെട്ടതായി ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല.

ജയപുരയില്‍ നിന്ന് പാപുവ ന്യൂഗിനിയ പ്രവിശ്യയിലെ ഓക്‌സിബിലിലേക്ക് പോവുകയായിരുന്ന ട്രിഗാന എയര്‍ലൈന്‍സാണ് കാണാതായത്. പ്രാദേശിക സമയം 14.55ന് പാപ്പുവ ന്യൂഗിനിയ മേഖലയില്‍ വെച്ച് വിമാനവുമായുള്ള ബന്ധം എയര്‍ ട്രാഫിക് കണ്‍ട്രോളിന് നഷ്ടമാവുകയായിരുന്നു. 44 മുതിര്‍ന്നവരും രണ്ട് കുട്ടികളും മൂന്ന് പിഞ്ചുകുഞ്ഞുങ്ങളും അഞ്ച് ജീവനക്കാരും അടക്കം 54 പേരാണ് വിമാനത്തിലുള്ളത്.

കഴിഞ്ഞ ഡിസംബറില്‍ ഇന്തോനേഷ്യയിലെ സുരബയയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട വിമാനം തകര്‍ന്നുവീണ് 162 പേര്‍ മരിച്ചിരുന്നു.

Latest