സോണിയ നടുത്തളത്തിലിറങ്ങിയത് അത്ഭുതപ്പെടുത്തിയെന്ന് സ്പീക്കര്‍

Posted on: August 16, 2015 7:58 pm | Last updated: August 17, 2015 at 6:58 pm
SHARE

sumitra mahajan

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് ലോക്‌സഭയുടെ നടുത്തളത്തിലിരുന്ന് പ്രതിക്ഷേധിച്ചത് ഞെട്ടിച്ചെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍. സി എന്‍ എന്‍-ഐ ബി എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സോണിയയുടെ നടപടി തന്നെ അത്ഭുതപ്പെടുത്തിയെന്ന് സുമിത്ര മഹാജന്‍ പറഞ്ഞത്. എന്തു കൊണ്ടാണ് അവര്‍ നടുത്തളത്തിലിറങ്ങിയതെന്ന് അറിയില്ല. അംഗങ്ങള്‍ പ്‌ളക്കാര്‍ഡുമായി സഭയില്‍ വരുന്നത് നല്ല രീതിയല്ലെന്നും അവര്‍ പറഞ്ഞു.

സഭാ നടപടികള്‍ നല്ല രീതിയില്‍ കൊണ്ടു പോകാന്‍ താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് എം.പിമാര്‍ സഭ്യമല്ലാത്ത ഭാഷയാണ് സഭയില്‍ ഉപയോഗിച്ചതെന്നും സ്പീക്കര്‍ ആരോപിച്ചു.

ലളിത് മോദി വിഷയത്തില്‍ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കള്ളപ്പണത്തെ കുറിച്ച് ലോക്‌സഭയില്‍ പ്രസംഗിച്ചിരുന്നു. ഈ അവസരത്തില്‍ കള്ളപ്പണവുമായി സോണിയയെ ബന്ധപ്പെടുത്തി ബി ജെ പി. എം പി മോശം പരാമര്‍ശം നടത്തി. ഇതിനെ തുടര്‍ന്നായിരുന്നു സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം പിമാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here