ടിയാന്‍ജിന്‍ സ്‌ഫോടനം: മരണം 112 ആയി

Posted on: August 16, 2015 1:17 pm | Last updated: August 16, 2015 at 1:17 pm
SHARE

tiyanjin blastബീജിംഗ്: ചൈനയിലെ ടിയാന്‍ജിന്നില്‍ ഗോഡൗണില്‍ ബുധനാഴ്ച്ചയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 112 ആയി. ശനിയാഴ്ച്ച രാത്രിയാണ് 10 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്. 85 അഗ്നിശമന സേനാംഗങ്ങള്‍ അടക്കം 95 പേരെ കാണാതായിട്ടുണ്ട്.

രാസവസ്തുക്കള്‍ അടക്കമുള്ളവ സൂക്ഷിച്ചിരുന്നതിനാണ് സ്‌ഫോടനം വന്‍ നാശം വിതച്ചത്. 2500 കാറുകളാണ് സ്‌ഫോടനത്തില്‍ കത്തിനശിച്ചത്. പൊള്ളലേറ്റ് 722 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 58പേരുടെ നില ഗുരുതരമാണ്.