ലോക ബാഡ്മിന്റണ്‍: സൈന ഫൈനലില്‍

Posted on: August 16, 2015 9:41 am | Last updated: August 16, 2015 at 11:46 am
SHARE

saina nehwalജക്കാര്‍ത്ത: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഫൈനലില്‍ കടന്നു. സെമിയില്‍ ഇന്തോനേഷ്യയുടെ ലിന്‍ഡാവെനി ഫനെത്രിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സൈന ഫൈനലിലെത്തിയത്. സ്‌കോര്‍: 21-17, 21-17.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുന്ന ആദ്യ താരമാണ് സൈന. സ്വന്തം കാണികളുടെ പിന്തുണയില്‍ കളിച്ച ലിന്‍ഡാവെനിയെ മികച്ച പോരാട്ടത്തിലൂടെയാണ് സൈന തോല്‍പിച്ചത്. ഫൈനലില്‍ സ്‌പെയിനിന്റെ കരോലിന മരിന്‍ ആണ് സൈനയുടെ എതിരാളി.

LEAVE A REPLY

Please enter your comment!
Please enter your name here