ഹനീഫ വധം: അന്വേഷണം പ്രഹസനമെന്ന് പിണറായി

Posted on: August 16, 2015 11:40 am | Last updated: August 17, 2015 at 12:46 am
SHARE

pinarayi newതിരുവനന്തപുരം: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഹനീഫയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണം പ്രഹസനമായെന്ന് പിണറായി വിജയന്‍. കോണ്‍ഗ്രസിലെ ഗ്രൂപ്പിസമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് എഫ് ഐ ആര്‍ പറയുന്നത്. എന്നാല്‍ ഈ വഴിക്ക് അന്വേഷണം പോകുന്നില്ല. പോലീസിന്റെ കയ്യും കാലും കെട്ടിയിട്ടിരിക്കുന്നത് ആരാണെന്ന് അന്വേഷിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.

സര്‍ക്കാറും കോണ്‍ഗ്രസ് നേതൃത്വവും പ്രതികളെ സംരക്ഷിക്കുകയാണ്. നിക്ഷപക്ഷരായ ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണം. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പോലും നീതികിട്ടാത്ത അവസ്ഥയാണെന്നും പിണറായി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here